മോഹൻലാലിൻറെ പുതിയ ചിത്രമായ ‘റമ്പാനി’ൽ  താരത്തിന്റെ മകളായി  താരപുത്രി കല്യാണിയും എത്തുന്നു 

മലയാള സിനിമയിലെ ഹിറ്റ് മേക്കർ ആയ ജോഷിയുടെ പുതിയ ചിത്രത്തിൽ നടന വിസ്മയം മോഹൻലാൽ എത്തുന്നു എന്നുള്ള വാർത്ത ആരാധകർക്ക് സന്തോഷം നല്കിയിരിക്കുകയാണ്, ‘റമ്പാൻ’ ആണ് ചിത്രത്തിന്റെ പുതിയ പേര്, ഇപ്പോൾ ഈ ചിത്രത്തിലേക്ക് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായർ അരങ്ങേറ്റം കുറിക്കുകയാണ്, ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാലിൻറെ മകൾ ആയാണ് ഈ താരപുത്രിയും എത്തുന്നത്.

കല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് റമ്പാൻ, റീൽസുകളിലൂടെ ശ്രെദ്ധേയമായ താരമാണ്  കല്യാണി ,സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്, ഈ ചിത്രത്തിൽ കല്യാണിയുടെ കഥപാത്രം എല്ലാവിധ തരികിടകളുമുള്ള ഒരു അച്ഛന്റെ തരികിടയായ മകൾ ആയിട്ടാണ് എത്തുന്നത്.

തന്റെ മനസിൽ മോഹൻലാലിൻറെ മകൾ ആയി എത്തുന്നത് പുതുമുഖം വേണമെന്നുമുള്ള ചിന്തുണ്ടായിരുന്നു, കുറേപേര് താൻ നോക്കിയെന്നും അവസമാണ് ബിന്ദു പണിക്കരുടെയും , സായികുമാറിന്റെയും മകൾ കല്യാണിയെ മനസിൽ വന്നതെന്ന് കഥകൃത്ത് ചെമ്പൻ വിനോദ് പറയുന്നു. ഈ ഒരു ചിത്രത്തിൽ മോഹൻലാലിന്റെ മകൾ ആയി വരുക യെന്നത് എന്റെ വലിയ സ്വപ്നമാണ്, എല്ലാത്തിനും നന്ദി എന്നാണ് കല്യാണി പറയുന്നത്