മോഹൻലാലും വേണം ‘എൽസിയു’വിൽ ; പ്രതീക്ഷ പങ്കുവെച്ച് ആരാധകർ 

കാർത്തി നായകൻ ആയെത്തി ഒപ്പം അർജുൻ ദാസും നരൈനും ചേർന്നഭിനയിച്ച കൈതി എന്ന ഒറ്റ തമിഴ് ചിത്രത്തിലൂടെ ലോകേഷ് കനകരാജ് എന്ന സംവിധായകൻ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ചെറുതൊന്നുമല്ല. ലോകേഷ് കനകരാജ്. ഇന്ന് ഈ പേര് കേട്ടാൽ തെന്നിന്ത്യയിൽ ആവേശം വാനോളം ഉയരും. ഷോർട്ട് ഫിലിമിലൂടെ  സംവിധാനത്തിലേക്ക് കടന്നു വന്ന്  ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അഥവാ (എൽസിയു) എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ഈ അതുല്യ പ്രതിഭയുടേതായി ഏറ്റവും ഒടുവിൽ എത്തിയത് ലിയോ എന്ന ചിത്രമാണ്. ദളപതി വിജയ് ആണ് ചിത്രത്തിൽ നായകൻ ആയെത്തിയത്. ബോളിവുഡിലെയും ആംലയാളത്തിലെയും ഒക്കെ താരങ്ങൾ അണിനിരന്ന. താരസമ്പന്നമായ ചിത്രം കൂടിയായിരുന്നു ലിയോ.  ലിയോ തിയറ്ററുകളിൽ കത്തിക്കയറുമ്പോൾ എൽസിയുവിലെ അടുത്ത ചിത്രം ഏതാണെന്ന് അറിയാൻ കൂടിയുള്ള  കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം. ഈ അവസരത്തിൽ മോഹൻലാലിന്റെയും കമൽഹാസന്റെയും ഒരു ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. കേരളീയം 2023ന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം കമൽഹാസൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ശോഭനയും ഇദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇന്നലെ മുതൽ.

അതിലൊരു ഫോട്ടോയാണ് എൽസിയുവിലേക്ക് മലയാളികളെ കൊണ്ടു പോയിരിക്കുന്നത്. കമൽഹാസന് ഹസ്തദാനം നൽകുന്ന മോഹൻലാൽ ആണ് ഫോട്ടോയിൽ ഉള്ളത്. ഇവരുടെ മധ്യത്തിലായി സിയു എന്ന ഇം​ഗ്ലീഷ് അക്ഷരങ്ങൾ കാണാം. ഇതിനെ ലാലേട്ടന്റെ ‘എല്ലു’മായി കൂട്ടി യോജിപ്പിച്ച് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നത്. “മോഹൻലാൽ – നാർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്, കമൽഹാസൻ – ലഹരിവിമുക്ത സമൂഹത്തിലേക്ക് സ്വാഗതം”, എന്ന ഡയലോഗും ഫോട്ടോയ്ക്ക് ഒപ്പം ആരാധകർ കുറിക്കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്.ലോകേഷ് കനകരാജ് ആണ് എന്തും സംഭവിക്കാം എന്നാണ് ഇവർ പറയുന്നത്. എൽസിയുവിൽ ഇനി വരാനിരിക്കുന്ന സിനിമകളിൽ ഏതാനും പുതിയ താരങ്ങൾ ഉണ്ടാകുമെന്ന് ലോകേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ എങ്കിൽ മോഹൻലാൽ വന്നാൽ നന്നായിരിക്കും എന്ന് ആരാധകരും പറയുന്നു.

എന്തായാലും ഈ ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം 2016 ൽ കാർത്തിക് സുബ്ബരാജ് നിർമ്മിച്ച അവിയൽ എന്ന ഹ്രസ്വചിത്ര സമാഹാരത്തിൽ ലോകേഷ് സംവിധാനം ചെയ്ത കാലം എന്ന ഹ്രസ്വചിത്രവും ഉൾപ്പെട്ടിരുന്നു. 2017 – ൽ സുന്ദീപ് കിഷൻ, ശ്രീ, റെജീന കസാന്ദ്ര, മധുസൂധൻ റാവു, ചാർലെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മാനഗരം എന്ന’ ചിത്രത്തിലൂടെയാണ് ലോകേഷ് കനഗരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2019 – ൽ പുറത്തിറങ്ങിയ കൈതി എന്നീ ചിത്രങ്ങളും 2022ൽ  കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി അഭിനയിപ്പിച്ച് ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ അണിനിരത്തി അനിരുദ്ധ് സംഗീതത്തിൽ റിലീസ് ചെയ്ത വിക്രം എന്ന ചിത്രവും  ദളപതി വിജയിയെ നായകനാക്കി തൃഷ, മാത്യു തോമസ്, മഡോണ സെബാസ്റ്റ്യൻ, സഞ്ജയ് ദത്ത്, അർജുൻ സർജ , ഗൗതം വാസുദേവ് മേനോൻ  ആയെത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ലിയോ ആണ് ഏറ്റവും ഒടുവിലായി ലോകേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. ഇനി ലോകേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിനായി ആരാധകർ വളരെ വലിയ പ്രതീക്ഷകളൊടെയാണ് കാത്തിരിക്കുന്നത്. മലയാളികളുടെ ലാലേട്ടനും ലോകേഷ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറുമോ എന്ന് കാത്തിരുന്ന് കാണാം.