ഇതാണ് ജീവിതം ; മാനവീയം വീഥിയിൽ പിള്ളേർക്കൊപ്പം പാട്ടുംപാടി ബൈജു,വീഡിയോ

  മോഹൻലാലിന്റേയും ശ്രീനിവാസന്റെയും പഴയകാല സിനിമകൾ ഒക്കെയാണ് ഇവർ പാടി തിമിർക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ മലയാളികൾ എന്നും ഇഷ്‌ടപ്പെടുന്ന ഗാനങ്ങൾ ന്യൂ ജൻ പിള്ളേർക്കൊപ്പം പാടി ബൈജു ചേട്ടൻ സ്റ്റാർ ആയിരിക്കുകയാണ്.മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട…

 

മോഹൻലാലിന്റേയും ശ്രീനിവാസന്റെയും പഴയകാല സിനിമകൾ ഒക്കെയാണ് ഇവർ പാടി തിമിർക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ മലയാളികൾ എന്നും ഇഷ്‌ടപ്പെടുന്ന ഗാനങ്ങൾ ന്യൂ ജൻ പിള്ളേർക്കൊപ്പം പാടി ബൈജു ചേട്ടൻ സ്റ്റാർ ആയിരിക്കുകയാണ്.മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ട ഒരിടമാണ് നമ്മുടെ തലസ്ഥാന നഗരിയിലെ മാനവീയം വീഥി. നഗരത്തിനുള്ളിലെ ഒരു സാംസ്കാരിക ഇടനാഴി കൂടിയാണ് മാനവീയം വീഥി. തിരുവനന്തപുരത്ത് പഠിക്കാനും ജോലിക്കും ഒക്കെയായി എത്തുന്ന യുവാക്കളുടെയും അതുപോലെ തന്നെ വിശ്രമ ജീവിതം നയിക്കുന്ന മുതിർന്നവരുടെയും ഒക്കെ പ്രിയപ്പെട്ട ഒരു വിഹാര കേന്ദ്രം തന്നെയാണ് മാനവീയം വീഥി. സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ടതാണ്. ഈ വീഥി തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ, മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റേയും മറ്റിതര കലാ സാംസ്കാരിക സംഘങ്ങളുുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്. ഇപ്പോഴിതാ ഈ വീഥിയിൽ മലയാളത്തിന്റെ പ്രിയനടൻ ബൈജു ഇന്നലെ രാത്രിയിൽ എത്തി യുവാക്കൾക്കൊപ്പം പാട്ടൊക്കെ പാടി സന്തോഷിച്ച് അവരുമായി സ്നേഹ സംഭാഷങ്ങൾ ഒക്കെ നടത്തി സമയം ചെലവഴിച്ചു. ആ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. മോഹൻലാലിന്റേയും ശ്രീനിവാസന്റെയും പഴയകാല സിനിമകൾ ഒക്കെയാണ് ഇവർ പാടി തിമിർക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ മലയാളികൾ എന്നും ഇഷ്‌ടപ്പെടുന്ന ഗാനങ്ങൾ ന്യൂ ജൻ പിള്ളേർക്കൊപ്പം പാടി ബൈജു ചേട്ടൻ സ്റ്റാർ ആയിരിക്കുകയാണ്.

അതുപോലെ തന്നെ യുവാക്കളും പുത്തൻ കാലത്തെ ചെത്ത് പിള്ളേർ ആണെങ്കിലും പഴയ പാട്ടൊക്കെ അടിപൊളിയായി പാടാൻ ഞങ്ങൾക്കും അറിയാം എന്നു അവരും തേയിലയിച്ചിരിക്കുകയാണ്. കൂട്ടത്തിൽ ഒരാൾ പാട്ടിനൊപ്പം ഗിറ്റാറും വായിക്കുന്നുണ്ട്. യുവാക്കൾക്കൊപ്പം അവരിൽ ഒരാളായി ചേർന്ന് നിന്നുകൊണ്ട് ഒരു ജാഡയുമില്ലാതെ തന്നെയാണ് ഈ സിനിമാ നടൻ അവർക്കൊപ്പം ഒരാളായി ചേർന്ന് നിന്നുകൊണ്ട് മാനവീയം വീഥിയെ സംഗീതാഭരിതമാക്കിയിരിക്കുന്നത്. കൂട്ടത്തിൽ ഉള്ള ഒരു യുവാവിന്റെ തോളിൽ കൈയ്യൊക്കെയിട്ടാണ് ബൈജു ചേട്ടൻ അവരുടെ കൂടെ പാടാൻ കൂടിയിരിക്കുന്നത് എന്നതും ഈ ദൃശ്യങ്ങളെ ശ്രദ്ധേയമാക്കുന്നു. ഏതായാലും ഈ ദൃശ്യങ്ങൾ മനസ്സിൽ എവിടെയൊക്കെയോ സന്തോഷം മാത്രം പകർന്നു തരികയാണ്. നമ്മളെയാകെ പഴയ കാലത്തിന്റെ ഓർമകളിലേക്ക് കൂടി കൊണ്ട് പോവുകയാണ് ഈ വീഡിയോ ദൃശ്യങ്ങളും അതുപോലെ തന്നെ ബൈജു ചേട്ടന്റെയും ഈ പിള്ളേരുടെയും ഗാനാലാപനവും. ഈ ദൃശ്യങ്ങൾ കാണുമ്പൊൾ മാനവീയം വീഥിയിൽ ഒരിക്കൽ എങ്കിലും പോയിരുന്നു അവിടുത്തെ കാറ്റും കാഴ്ചകളും സൗഹൃദവും ഒക്കെ പങ്കിട്ടവർക്ക് മനസ്സിൽ ഉറപ്പായും ആ മനോഹര നിമിഷങ്ങൾ മനസിലേക്ക് ഓടിയെത്തിയിട്ടുണ്ടാകും. ഉറപ്പായും മിസ് ചെയ്യുന്നുമുണ്ടാകും. ഒന്നുകൂടി ഇവിടേയ്ക്ക് എത്തിച്ചേരാൻ മനസ്സ് പറയുന്നുമുണ്ടാകും. അതിനു പറ്റിയ സമയം  കൂടി ആണിപ്പോൾ. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ കേരളീയം എന്ന പേരിൽ ഒരു സാംസ്‌കാരിക പരിപാടി തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ സംഘടിപ്പിച്ചിട്ടിട്ടുണ്ട്. നവംബര്‍ 7വരെയാണ് മലയാളത്തിന്‍റെ മഹോത്സവം എന്ന പേരില്‍ കേരളീയം സംഘടിപ്പിച്ചിരിക്കുന്നത്.

കലാ, സാംസകാരിക രംഗത്തുള്ള നിരവധി വ്യക്തിത്വങ്ങളാണ് ഇപ്പോൾ തലസ്ഥാന നഗരിയിൽ വന്നു ചേരുന്നത്. അവരെയൊക്കെ ഒന്ന് കാണാൻ കൂടി കിട്ടുന്ന അവസരം കൂടിയാകും ഇനിയുള്ള ഈ ഒരു ആഴ്ച. ഇതുപോലെ ഉള്ള നിരവധി കൂടികാഴ്ചകൾക്കും സൗഹൃദ കൂട്ടായ്മകൾക്കും മാനവീയം വീഥി ഇനിയുള്ള ദിവസങ്ങളിലും വേദിയാകും. അതേസമയം തിരുവനന്തപുരം നഗരത്തിനുള്ളിലെ ഒരു സാംസ്കാരിക ഇടനാഴിയാണ് മാനവീയം വീഥി. മ്യൂസിയം – വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ സ്ഥാാപിച്ചിരിക്കുന്നിടത്തു നിന്നും ആൽത്തറ ജംഗ്ഷനിലെ ജി ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീറ്റർ ദൂരത്തിലാണ് വീഥി നീളുന്നത്. ഈ വീഥി സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ടതാണ്. തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ, മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റേയും മറ്റിതര കലാ സാംസ്കാരിക സംഘങ്ങളുുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്. 2001ൽ കേരളസർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായി ഈ വീഥിക്ക് മാനവീയം വീഥി എന്ന് നാമകരണം ചെയ്യുകയും അതേ വർഷം ഏപ്രിൽ മാസം 22ാം തീയതി മുതൽ അഭിനയ തീയേറ്റർ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇവിടെ സാംസ്കാരിക സന്ധ്യകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. അന്നത്തെ നിയമസഭാ സ്പീക്കർ എം വിജയകുമാറാണ്  മാനവീയം സാംസ്കാരിക വീഥി ഉദ്ഘാടനം ചെയ്തത്.തുടക്കത്തിൽ നാടകം മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. ജി ശങ്കുപിള്ളയുടെ ‘ചിറകടിയൊച്ചകൾ’, ‘അവനവൻ കടമ്പ’, ‘ഗദ്ദികക്കാരന്റെ തീപ്പന്തം’ തുടങ്ങിയ നാടകങ്ങൾ ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് , ഓ എൻ വി , സുഗത കുമാരി, അടൂർ ഗോപാല കൃഷ്ണൻ  സക്കറിയ തുടങ്ങി കേരളത്തിൻറെ സാംസ്കാരിക രംഗത്തുള്ളവരെല്ലാം ഈ വീഥിയിലെത്തി പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. മാനവീയംവീഥിയിലെ ചുവരുകളിൽ വരയ്ക്കാൻ ആർട്ടിസ്റ്റ് നമ്പൂതിരി അടക്കമുള്ള പ്രഗല്‌ഭർ എത്തിയിട്ടുണ്ട്‌. ചുവരൊപ്പുകളാണ് മാനവീയം വിധിയെ വ്യത്യസ്തമാക്കുന്ന  മറ്റൊന്ന്.