ജീവിതത്തിൽ ഏറ്റവും അടുത്ത എന്റെ സുഹൃത്ത്! കുണ്ടറ ജോണിയുടെ മരണത്തിന്റെ വേദനയിൽ മോഹൻലാൽ 

കഴിഞ്ഞ ദിവസമായിരുന്നു നടൻ കുണ്ടറ ജോണി നിര്യതനായത്, അദ്ദേഹത്തിന്റെ മരണത്തിൽ വേദനയോടു മോഹൻലാൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ജീവിതത്തിൽ ഏറ്റവും അടുത്ത എന്റെ സുഹൃത്ത്,  പ്രിയപ്പെട്ട ജോണി വിട പറഞ്ഞു, കിരീടവും ചെങ്കോലും അങ്ങനെ എത്ര എത്ര സിനിമകളൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചു. സിനിമയിൽ അദ്ദേഹം വില്ലൻ വേഷങ്ങൾ ആണ് കൂടുതൽ ചെയ്യ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും ,നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ച മനുഷ്യനായിരുന്നു

എനിക്ക് ഒരുപാടു പ്രിയപ്പെട്ട ജോണി, ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ട്ടമായത്, വേദനയോടു ആദരാഞ്ജലികൾ. ഇങ്ങനെയാണ് മോഹൻലാൽ പങ്കുവെച്ച കുറിപ്പിന്റെ രുപം. കുണ്ടറ കുറ്റിപ്പുറം വീട്ടിൽ ജോണി ജോസഫ് സിനിമയിലൂടെ ആണ് ജോണി ആയി മാറിയത്,

നിത്യ വസന്തം എന്ന സിനിമയിലൂടെ ആണ് ജോണി സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്, മിക്ക സിനിമകളിലും താരം വില്ലൻ വേഷങ്ങൾ ആയിരുന്നു ചെയ്യ്തിരുന്നത്, ചെങ്കോൽ, കിരീടം, സി ബി ഐ ഡയറികുറിപ്പ്, നാടോടിക്കാറ്റ്, ഗോഡ് ഫാദർ, ദേവാസുരം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു, മലയാളത്തിൽ മാത്രമല്ല നടൻ മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി സഹപ്രവർത്തകരും ആരാധകരും എത്തിയിട്ടുണ്ട്.