ഇന്ത്യൻ സിനിമയിലെ അത്ഭുത പ്രതിഭകളായ മോഹൻലാലും രജനികാന്തും ആദ്യമായി ഒരുമിക്കുന്നുവെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ഇരുതാരങ്ങളും ഒരുമിക്കുന്നുവെന്ന വാർത്ത് ആരാധകരിൽ ആവേശം സൃഷ്ടിച്ചിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് നായകനാവുന്ന ജയിലറിലാണ് മോഹൻലാൽ അതിഥി താരമായെത്തുന്നത്.
ഇതാദ്യമായാണ് മോഹൻലാലും രജനികാന്തും സിനിമയ്ക്കായി ഒരുമിച്ചെത്തുന്നത്. ജയിലർ എന്ന ചിത്രത്തിലെ മോഹൻലാലിൻറെ ഒരു സ്റ്റിൽ നേരത്തെ പുറത്തു വന്നിരുന്നു. ഇതോടെയാണ് താരം ചിത്രത്തിലുണ്ടാവുമെന്ന് ആരാധകർക്ക് ഉറപ്പായത്.ഇപ്പോഴിതാ ഇരു താരങ്ങളുടെയും ഒരു ഫോട്ടോയാണ് ഏറെ ശ്രദ്ധേയമാവുന്നത്. അടുത്തിടെ രാജസ്ഥാനിൽ വെച്ച് രജനികാന്തും മോഹൻലാലും കണ്ടുമുട്ടിയിരുന്നു.
ലിജോ ജോസ് പല്ലിശേരിയുടെ മാലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു നാളുങ്ങളായി മോഹൻലാൽ രാജസ്ഥാനിലുണ്ട്. അതേ സമയം രജനികാന്ത് ജയിലറിലെ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് രാജസ്ഥാനിലെത്തിയത്. അതേ സമയം സിനിമയുടെ പേര് പോലെതന്നെ ചിത്രത്തിൻ ജയിലറുടെ വേഷത്തിനാണ് രജനികാന്ത് എത്തുന്നത്.ചിത്രത്തിൽ രമ്യ കൃഷ്ണയും പ്രധാന കഥാപാത്രമാവുന്നുണ്ട്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്ണനും ഒന്നുക്കുന്ന ചിത്രം കൂടിയാണ് ജയിലർ
#Rajinikanth & #Mohanlal 🔥#Jailer #MalaikottaiVaaliban pic.twitter.com/6Z17Oa6RU9
— Filmy Monks (@filmy_monks) February 16, 2023