എന്റെ ആ മുറിവുകളിലേക്കാണ് ശരീരത്തെ കുറിച്ചുള്ള മോശം കമന്റുകള്‍ വന്നത്…!! തുറന്ന് പറഞ്ഞ് ലാലിന്റെ മകള്‍

Follow Us :

സിനിമാ മേഖലില്‍ ഒരു നടനായി മാത്രം ഒതുങ്ങാതെ അതിനെ സംബന്ധിക്കുന്ന എല്ലാ മേഖലകളിലും തന്റേതായ കഴിവ് തെളിയിച്ച താരമാണ് ലാല്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് ലാല്‍ ജൂനിയര്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ മകന്‍ ജീന്‍ പോളും സിനിമാ മേഖലയില്‍ സംവിധായകനായി എത്തിയിരുന്നു. എന്നാല്‍ ലാലിന്റെ മകള്‍ മോണിക്ക ലാല്‍ ഇന്‍ഡസ്ട്രിയോട് അത്ര താല്‍പര്യം പ്രകടിപ്പിച്ചില്ല. താരപുത്രിയുടെ വിവാഹ വാര്‍ത്തകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തകളായിരുന്നു. മലയാളത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്ത ആഘോഷ വിരുന്നായിരുന്നു മോണിക്ക ലാലിന്റെ കല്യാണം. ഇപ്പോഴിതാ താന്‍ നേരിട്ടിരുന്നു ബോഡി ഷെയ്മിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരപുത്രി. തനിക്ക് ഭക്ഷണം വീക്ക്‌നെസ്സാണെന്നും വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭാരം 85 കിലോ ആയിരുന്നുവെന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ സമൂഹത്തില്‍ നിന്ന് നിരവധി കേട്ടിട്ടുണ്ടെന്നും മോണിക്ക ലാല്‍ പറഞ്ഞു.

എന്നാലിപ്പോള്‍ ശരീര വണ്ണം കുറച്ചിരിക്കുകയാണ് മോണിക്ക. വണ്ണം കുറയ്ക്കണം എന്ന തീരുമാനത്തിലേക്ക് എത്താന്‍ ഉണ്ടായ സാഹചര്യവും ഇവര്‍ വിശദീകരിക്കുന്നുണ്ട്. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി എന്നുമാത്രം. എന്റെ കസിനും ഞാനും ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ്. അവള്‍ മെലിഞ്ഞ പ്രകൃതമാണ്. ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോള്‍ എന്നെക്കുറിച്ച് പറയാത്തതില്‍ ഉള്ളില്‍ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ മുറിവുകളിലേക്കാണ് എന്തൊരു വണ്ണമാ, എന്തു ഭാവിച്ചാണ്? തുടങ്ങിയ കമന്റുകള്‍ കൂടി വരുന്നത്.

ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത് എന്നാണ് താരം പറയുന്നത്. അത്തരം കമന്റുകള്‍ തന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചിരുന്നു എന്നാണ് മോണിക്ക പറയുന്നത്. ‘ബോക്‌സിംഗ് കൊണ്ട് മാത്രമാണ് മോണിക്ക ഒരു വര്‍ഷത്തിനുള്ളില്‍ 52 കിലോ കുറച്ചത്. ‘വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല. ചേട്ടന്‍ ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന്‍ സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ അലന്‍ എത്തിയത്. സിനിമാ നിര്‍മാണ രംഗത്തും സജീവമാണ് അദ്ദേഹം, എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ എന്നുകൂടി മോണിക്ക പറയുന്നു.