നാളെ സോഷ്യൽ മീഡിയിൽ പുതിയ കഥ എന്നെക്കുറിച്ച് ആയിരിക്കും ശരണ്യ മോഹൻ

ബാലതാരമായി വന്ന് നായികയും നർത്തകിയുമായി നിറഞ്ഞു നിൽക്കവെയാണ് വിവാഹം കഴിഞ്ഞ് പെട്ടെന്നൊരുനാൾ ശരണ്യ മോഹൻ വെള്ളിത്തിരയോട് ബൈ പറഞ്ഞത്. ഇന്നിപ്പോൾ ഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഭാര്യയായി, രണ്ട് കുഞ്ഞു മക്കളുടെ അമ്മയായി ജീവിതം ആസ്വദിക്കുകയാണ്…

ബാലതാരമായി വന്ന് നായികയും നർത്തകിയുമായി നിറഞ്ഞു നിൽക്കവെയാണ് വിവാഹം കഴിഞ്ഞ് പെട്ടെന്നൊരുനാൾ ശരണ്യ മോഹൻ വെള്ളിത്തിരയോട് ബൈ പറഞ്ഞത്. ഇന്നിപ്പോൾ ഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഭാര്യയായി, രണ്ട് കുഞ്ഞു മക്കളുടെ അമ്മയായി ജീവിതം ആസ്വദിക്കുകയാണ് ശരണ്യ. തന്റെ മക്കളുടെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്, വളരെ മികച്ച പിന്തുണയാണ് ശരണ്യക്ക് ആരാധകരിൽ നിന്നും ലഭിയ്ക്കാറുള്ളത്, ശരണ്യ മാത്രമല്ല ശരണ്യയുടെ ഭർത്താവും സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു വ്യക്തിയാണ്, ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. താരത്തിന്റെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. വല്ലപ്പോഴും മാത്രമെ താരം ഫോട്ടോഷൂട്ടുകള്‍ സംഘടിപ്പിക്കാറുണ്ട്. പുതിയ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

ഇപ്പോഴിതാ താരം പങ്കവെച്ച ഒരു പോസ്റ്റ് ആണ് വൈറലായി മാറുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ : Me : ” ചേട്ടാ, ഞാൻ ഒന്ന് ചരിഞ്ഞു നിന്നോട്ടെ ” Him :” എന്തിനു? ” Me : “ഇല്ലേൽ.. നാളെ കഥ ഇറങ്ങും.. ഞാൻ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു ” Him: ” അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നൻസി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ്‌ ഇട് ” Me : “അപ്പോൾ ഡയലോഗ് വരും പോയി exercise ചെയ്യാൻ.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. ” Him : ” അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ്‌ ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു ” Me : “ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങൾ എന്തിനാ വയർ അകത്തേക്ക് വയ്ക്കണേ?” Him: ” ഇനി ഞാൻ പ്രെഗ്നന്റ് ആണെന്ന് ആർക്കേലും തോന്നിയാലോ..” എന്നുള്ള രസകരമായ പോസ്റ്റാണ് താരം പങ്ക് വെച്ചിരിക്കുന്നത്.