ത്രില്ലർ സിനിമകൾ വളരെയധിയകം ഇഷ്ടപെടുന്ന മലയാളി പ്രേക്ഷകർക്കായി അടുത്തതായി ഇറങ്ങാൻ കാത്തിരിക്കുന്ന ചത്രമാണ് ടോവിനോയുടെ ഫോറൻസിക്. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് ഫോറന്‍സിക് . ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്.
മലയാള സിനിമാചരിത്രത്തില്‍ ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ റേബ മോണിക്കയും എത്തുന്നുണ്ട്. ഈ ചിത്രത്തിനായി ഫോറന്‍സിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ റേബയെ സമീപിച്ചപ്പോള്‍ ഉണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവീനോ.
‘ഫോറന്‍സിക്കിന്റെ കഥ റേബയുടെ അടുത്ത് പറയാന്‍ ചെന്ന സമയത്ത് റേബ ചോദിച്ചത്രെ, ‘ടൊവീനോയുടെ സിനിമ, ഇതിനകത്ത് ലിപ് ലോക്ക് ഉണ്ടോ?’ എന്ന്. അപ്പോള്‍ തന്നെ ഇവര്‍ ഉണ്ടെന്ന് പറയുകയും, അങ്ങനെ ആണെങ്കില്‍ ഈ പടം ചെയ്യുന്നില്ലെന്ന് റേബ പറഞ്ഞെന്നുമാണ് കഥകള്‍, എനിക്ക് അറിയില്ല.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു.
മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായിക. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.