ശങ്കറിന്റെ സിനിമ ജീവിതത്തിന്റെ തകർച്ചയുടെ കാരണം പറഞ്ഞു മുകേഷ്

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർസ്റ്റാർ എന്നറിയപ്പെട്ട താരമാണ് ശങ്കർ. നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്തത്. തമിഴിലും മലയാളത്തിലും ഹിറ്റ് ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞ താരം പതുക്കെ സിനിമയിൽ നിന്ന് അകലുകയായിരുന്നു. എന്നാൽ ശങ്കറിന്റെ സിനിമ ജീവിതത്തിന്റെ തകർച്ചയെ കുറിച്ച് നടനും ശങ്കറിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകർഡ് ശ്രദ്ധ നേടുന്നത്. മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ സിനിമയിൽ വരുന്ന സമയത്ത് മലയാള സിനിമയിലെ സ്റ്റാർ ആയിരുന്നു ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സമയം. ആ സമയത്ത് തന്നെ ശങ്കറിന്റെ ഒരു തമിഴ് സിനിമയും സൂപ്പർഹിറ്റ് ആയിരുന്നു.

ഒരേ സമയം രണ്ടു ഭാഷ ചിത്രങ്ങളിൽ സൂപ്പർഹിറ്റുകൾ നൽകാനുള്ള അപൂർവ ഭാഗ്യം നേടി ശങ്കർ തിളങ്ങി നിൽക്കുന്ന സമയം. ഞാൻ അഭിനയിച്ച ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിൽ ശങ്കർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ശങ്കറിന്റെ ഒരു കുഴപ്പം എന്ന് വെച്ചാൽ ആള് ഭയങ്കര പാവം ആയിരുന്നു. ഒരാൾ ശങ്കറിനോട് ചിരിച്ച് സംസാരിച്ചാൽ അയാൾക്ക് ഭയങ്കര ആത്മാർഥത ആണെന്നെന്നാണ് അവന്റെ വിചാരം. അത് അനുസരിച്ച് അവൻ തിരിച്ചും ആത്മാർഥത കാണിക്കും. എന്നാൽ ഒരുപാട് പാവം ആയാലും ഈ മേഖലയിൽ പിടിച്ച് നില്ക്കാൻ കഴിയില്ല. എന്നാൽ ഈ കാര്യം ശങ്കറിന് മനസ്സിലായില്ലായിരുന്നു. ആ സമയത്ത് ആണ് ഒരു പയ്യൻ ശങ്കറിന്റെ സെക്രട്ടറി ആകുന്നത്. താൻ ആളുടെ പേര് പറയുന്നില്ല. എന്നാൽ ഇവർ ഫുൾ ഉടായിപ്പ് ആയിരുന്നു.

അവൻ ശങ്കറിനോട് സ്നേഹം നടിച്ച് ശങ്കറിന്റെ സെക്രട്ടറിയായി. അത് വരെ സിനിമയിലെ പല മേഖലയിലും ഇവൻ നിന്നിട്ടുണ്ടെങ്കിലും ലോക ഉഡായിപ് ആയിരുന്നു.  എന്നാൽ ശങ്കറിന് ഇതൊന്നും അറിയില്ല. അവൻ വന്നതോടെ ഒരു അടുക്കും ചിട്ടയും ആയി എന്നൊക്കെ ശങ്കറും എന്നോട് പറഞ്ഞു. എന്നാൽ ശങ്കർ ഏറെക്കുറെ വഴി തെറ്റി എന്ന് എനിക്ക് അപ്പോൾ തന്നെ മനസ്സിലായി. പിന്നെ ഞാൻ കാണുന്നത് ശങ്കറിന്റെ നാശം ആയിരുന്നു. എന്നാൽ അതിന്റെ കാരണം ഇപ്പോഴും ശങ്കറിന് മനസ്സിലായിട്ടില്ല എന്നതാണ് സത്യം എന്നും എന്നും മുകേഷ് പറഞ്ഞു.