രാമായണം എന്തെന്നറിയാത്ത  ‘ആദിപുരുഷ്’ ടീമിനെ തീയിട്ടു കത്തിച്ചു കൊല്ലണം, നടൻ മുകേഷ് ഖന്ന

രാമായണം എന്ന ഇതിഹാസത്തിൽ നിന്നും നിർമ്മിച്ച ചിത്രമാണ് ആദിപുരുഷ്, ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ നടനും നിർമാതാവുമായ മുകേഷ് ഖന്ന  രാമായണം എന്തെന്നറിയാത്ത ‘ആദി പുരുഷ്’ ടീമിനെ തീയിട്ടു കത്തിക്കണമെന്നാണ് പറയുന്നത്. ഇത് ഒരു തരത്തിൽ പറഞ്ഞാൽ നമ്മളുടെ വേദങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

ഇതിന് അവർക്ക് ആരാണ് അവകാശം നൽകിയതെന്നും നടൻ ചോദിക്കുന്നു, അതുപോലെ സിനിമയിലെ വേഷങ്ങളെ കുറിച്ചും ,സംഭാഷണത്തെ കുറിച്ചും താരം ചൂണ്ടി കാണിക്കുന്നു. ഒരിക്കലും ഇവരോട് ഒരു തരത്തിലും ക്ഷമിക്കരുത്. ഇവരെ എല്ലാം അൻപത് ഡിഗ്രി സെൽഷ്യസിൽ തീവെച്ചു കൊല്ലണം അല്ലാതെ രക്ഷയില്ല മുകേഷ് ഖന്ന പറയുന്നു.

അവരോടു ഒരിക്കലും ക്ഷമിക്കാൻ പാടില്ല, ചിത്രത്തിന് ആദ്യമേ വിമർശനം യെത്തിയപ്പോൾ ഞാൻ കരുതി ഇവർ ഇനിയും തലയിൽ മുണ്ടും ഇട്ട് നടക്കുമെന്ന് എന്നാൽ ഒരു നാണവുമില്ലാതെയാണ് പിന്നെയും അവർ മുൻപോട്ട് എത്തുന്നത്, ആദിപുരുഷ് ടീം ശരിക്കും ഹിന്ദുക്കളുടെ ഇതിഹാസത്തെ പരിഹസിക്കുകയാണ് ചെയ്യ്തത്, ഇതിനു തക്ക ശിക്ഷ ഇവരെ തീയിടുക മുകേഷ് ഖന്ന പറയുന്നു.

Suji