‘നമ്മുടെ മോള്‍’, കുഞ്ഞ് അബിഗേളിനെ ചേര്‍ത്ത് പിടിച്ച് മുകേഷ്!! കാണാതായ എംഎല്‍എയെയും കുട്ടിയെയും കണ്ടു കിട്ടിയെന്ന് നെറ്റിസണ്‍സ്

മലയാളികള്‍ കഴിഞ്ഞ 20 മണിക്കൂറുകളായി തിരഞ്ഞ മുഖമായിരുന്നു അബിഗേല്‍ സാറ റെജില്‍ എന്ന ആറ് വയസ്സുകാരിയുടെ കുഞ്ഞുമുഖം. ഒടുവില്‍ ഇന്ന് ഉച്ചയോടെയാണ് ആശങ്കകള്‍ അകറ്റി സുരക്ഷിതയായി കുഞ്ഞുമകളെ കിട്ടിയത്. അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ ഒടുവില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

കുഞ്ഞിനെ സുരക്ഷിതമായി തിരിച്ചുകിട്ടിയ ആഹ്ലാദത്തിലാണ് കേരളം ഒന്നടങ്കം. കുഞ്ഞിനെ കിട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്.കേരളം ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചു തേടിയ കുഞ്ഞുമകള്‍ അബിഗേലിനൊപ്പമുള്ള ചിത്രമാണ് മുകേഷ് പങ്കുവച്ചത്.’നമ്മുടെ മോള്‍’ എന്ന തലക്കെട്ടോടെയാണ് മുകേഷ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. കുട്ടിയെ എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രം മുകേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

അതേസമയം, കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കിട്ടതിന് മുകേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. കൃത്യസമയത്ത് എത്തി കുട്ടിയെ എടുത്തുനില്‍ക്കുന്ന എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍..?? ഇതാവണം എംഎല്‍എ മികച്ച അഭിനേതാവാണെന്ന് ഒരിക്കല്‍ കൂടി
തെളിയിച്ചു ??
Mla യെ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിച്ച കുട്ടിക്ക് ഒരുപാട് നന്ദി, അങ്ങനെ കാണാതായ MLAയും കുട്ടിയേയും കണ്ടു കിട്ടി ഒരു വെടിക്ക് രണ്ടു പക്ഷി എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്റുകള്‍.

ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കോളേജ് വിദ്യാര്‍ഥികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് എംഎല്‍എയായ മുകേഷ് എത്തിയത്. കുട്ടി ഇപ്പോള്‍ സന്തോഷവതിയാണ് എന്ന് കുട്ടിയെ കണ്ടതിന് ശേഷം മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്റെ കയ്യില്‍ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു. എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് കുഞ്ഞിനെ അവര്‍ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാല്‍ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് അവര്‍ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചതെന്നും മുകേഷ് പറഞ്ഞിരുന്നു.

കുഞ്ഞിന് ചെറിയൊരു പോറല്‍പോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണ്. പൊലീസിന്റെ എഫര്‍ട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. വേറെ നിവര്‍ത്തിയില്ലാതെ വന്നതുകൊണ്ടാണ് പ്രതികള്‍ക്ക് വലിയ ബഹളമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കേണ്ടി വന്നത്. മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.