എന്റെ ജീവിതമെന്നത് ഒരു സിനിമയ്ക്കുള്ള വകയാണ്, അനുഭവ കഥയുമായി നടൻ ജഗദീഷ്

ഒരു കോളേജ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്തും ആഗ്രഹവും ലക്ഷ്യവും സിനിമ തന്നെയായിരുന്നു.അത് ഒക്കെ കൊണ്ട് തന്നെ അദ്ധ്യാപക ജോലിക്കിടയിലും അഭിനയം മുന്നോട്ട് കൊണ്ട് പോയിരുന്ന നടനായിരുന്നു ജഗദീഷ്.താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് 1984-ൽ …

Jagadeesh001

ഒരു കോളേജ് അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്തും ആഗ്രഹവും ലക്ഷ്യവും സിനിമ തന്നെയായിരുന്നു.അത് ഒക്കെ കൊണ്ട് തന്നെ അദ്ധ്യാപക ജോലിക്കിടയിലും അഭിനയം മുന്നോട്ട് കൊണ്ട് പോയിരുന്ന നടനായിരുന്നു ജഗദീഷ്.താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് 1984-ൽ  പുറത്തിറങ്ങിയ ത്രീ ഡി ചിത്രമായ  മൈഡിയർ കുട്ടിച്ചാത്തനിലൂടെയാണ്.അതെ പോലെ തന്നെ താരം കഥ എഴുതിയ മുത്താരംകുന്ന് പി ഒ,അക്കരെ നിന്നൊരു മാരൻ എന്നീ ചിത്രങ്ങളിലെ മികവുറ്റ അഭിനയം സിനിമാ രംഗത്ത് ജഗദീഷ് എന്ന നടന് വലിയ ഒരു സ്ഥാനം നേടി കൊടുത്തു. അതിന് നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. ഒരു മികച്ച നടൻ ആകണമെന്ന ലക്ഷ്യ൦ കൊണ്ട് തന്നെ അദ്ധ്യാപന ജോലിയിൽ നിന്ന്  ദീർഘകാല അവധിയെടുത്ത് അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു.

അതെ പോലെ തന്നെ പന്ത്രണ്ടോളം സിനിമയ്ക്ക് കഥ എഴുതിയ ഒരു അഭിനേതാവാണ് ജഗദീഷ്. ഒട്ടുമിക്ക അഭിമുഖങ്ങളിലും മലയാള സിനിമാ ലോകത്തിലെ എഴുത്തുകാരനെന്ന നിലയിൽ തന്റെ അനുഭവങ്ങളും വേറിട്ട കാഴ്ചപ്പാടുകളും പ്രേക്ഷകർക്കായി താരം പങ്കുവെച്ചിട്ടുണ്ട്.അതൊക്കെ കൊണ്ട് തന്നെ ഒരു മികച്ച തിരക്കഥയെഴുതാനുള്ള കഴിവ് തനിക്കില്ല എന്ന്  താരം പറയുന്ന വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. താരത്തിന് ഒരിക്കലും തന്നെ ഒരു  എഴുത്തുകാരനായി വിശേഷിപ്പിക്കാന്‍ ഒട്ടും ഇഷ്ട്ടമല്ലെന്നും താരം പറയുന്നു. കോളേജ് ദിനങ്ങള്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന മേഖലയിലായിരുന്നു താന്‍ ഉണ്ടായിരുന്നത്.എന്റെ ഏറ്റവും വലിയ ഗുരു വയലാര്‍ സാറായിരുന്നു.അത് കൊണ്ട് തന്നെ  അദ്ദേഹം എഴുതി സംവിധാനം ചെയ്യുന്ന നാടകങ്ങളില്‍ ഏറ്റവും  അച്ചടക്കമുള്ള അഭിനേതാവായി നിൽക്കുക മാത്രമാണ് ഞാൻ താൻ ചെയ്തതെന്ന് താരം വ്യക്തമാക്കുന്നു.

Jagadeesh2
Jagadeesh2

അകെയുള്ള പരിചയം എന്തെന്നാൽ റേഡിയോ നാടകങ്ങള്‍ എഴുതിയതും ആകാശവാണിയിലെ ലഘുചിത്ര പരമ്പരയായ ഇതളുകള്‍ എഴുതിയുമാണ്. എന്ത് കൊണ്ട് നല്ലൊരു തിരക്കഥ എഴുതാനുള്ള കഴിവ് തനിക്കില്ലെന്ന് താരം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത് തന്നെ മലയാള സിനിമാ ചരിത്രത്തിലെ എഴുത്തുകാരുടെ അധ്യായത്തില്‍ തനിക്ക് സ്ഥാനമുണ്ടാകാന്‍ പാടില്ല എന്നാണ്.മിക്കപ്പോഴും എഴുതി അങ്ങനെ പോകുകയാണ് പതിവ്.അതെ പോലെ വളരെ പ്രധാനമായും താന്‍ എഴുതിയ സിനിമകളെല്ലാം മറ്റൊരു വ്യക്തി എഴുതിയിരുന്നതെങ്കില്‍ ഇതിനേക്കാള്‍ മികച്ച ചിത്രങ്ങളാകുമായിരുന്നുവെന്ന് നല്ല  ഉറപ്പുണ്ടെന്നും താരം  ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ജഗദീഷ് ഏറ്റവും അവസാനമായി കഥയും തിരക്കഥയും എഴുതിയത് 2010-ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ ഫൂള്‍  എന്ന ചിത്രത്തിന് വേണ്ടിയാണ്.ഹാസ്യ കഥാപാത്രങ്ങൾ കൊണ്ട് തന്നെ കുടുംബ പ്രേഷകരുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.