മിഷ്കിൻ എങ്ങനെ മറ്റ് സംവിധായകരിൽ നിന്നും വേറിട്ട് നിക്കുന്നു !!

മിഷ്കിൻ വിചിത്രമായ ആക്ഷൻ രംഗങ്ങൾ, ശബ്ദം വെളിച്ചം,നിഴൽ ടെക്‌നിക്കുകൾ, അസ്വസ്ഥത മാക്കുന്ന പശ്ചാത്തല സംഗീതം, ഗാന നൃത്തത്തിന്റെ പരിമിതമായ ഉപയോഗം ഇതൊക്കെയാണ് മിഷ്കിൻ തന്റെ ഓരോ സിനിമകളിലൂടെയും പ്രേക്ഷകർക്കു സമ്മാനിക്കുന്നത്.നായക നടന്മാരെ മാത്രം കണ്ടുകൊണ്ടു…

മിഷ്കിൻ വിചിത്രമായ ആക്ഷൻ രംഗങ്ങൾ, ശബ്ദം വെളിച്ചം,നിഴൽ ടെക്‌നിക്കുകൾ, അസ്വസ്ഥത മാക്കുന്ന പശ്ചാത്തല സംഗീതം, ഗാന നൃത്തത്തിന്റെ പരിമിതമായ ഉപയോഗം ഇതൊക്കെയാണ് മിഷ്കിൻ തന്റെ ഓരോ സിനിമകളിലൂടെയും പ്രേക്ഷകർക്കു സമ്മാനിക്കുന്നത്.നായക നടന്മാരെ മാത്രം കണ്ടുകൊണ്ടു തുടർച്ചയായി ഒരേതരം സിനിമകൾ സൃഷ്ടിക്കാതെ വ്യത്യസ്ത രീതികളിലുടെ സഞ്ചരിക്കുന്ന സംവിധായകൻ.അതുപോലെ മികച്ച ഒരു നടൻ..അദ്ദേഹത്തിന്റെ സിനിമകൾ ഒരു തവണ കണ്ടാൽ മതി മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകുന്നവയാണ്..

2006 – ചിത്തിരം പേശുതടി 2008 – അഞ്ചാതെ 2010- നന്ദ ലാല 2011- യുദ്ധം സെയ് 2012- മുഖം മൂടി 2013- ഓനായും ആട്ടിൻകുട്ടിയും 2014 -പിസാസ് 2017- തുപ്പരി വാലൻ 2020- സൈക്കോ 2022- പിസാസ് 2 പതിനാറു വർഷങ്ങൾക്കു ഇടയിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പത്തു സിനിമകൾ ആണ് റിലീസ് ആയിട്ടുള്ളത്.. പത്തു സിനിമകൾ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം നൽകുന്ന ഒരു കിക്ക് ഉണ്ട്.. പലപ്പോഴും അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട് പലപ്പോഴും കാത്തിരുന്നിട്ടുണ്ട് ഇദ്ദേഹത്തിന്റെ ഒരു സിനിമ വരുവാനായി