പ്രേക്ഷകർ തീയറ്ററുകളിൽ നിറഞ്ഞാടി കണ്ട ഒരു ചിത്രമായിരുന്നു ലിയോ, കഴിഞ്ഞ ദിവസം ചിത്രത്തിന്റ സക്സസ് ലോഞ്ച് ആയിരുന്നു, ഇതിൽ സംവിധായകനും, നടനുമായ മിഷ്കിൻ പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഞാൻ രണ്ടു ഇതിഹാസങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ട്, ഒന്ന് ബ്രൂസിലി, മറ്റൊന്ന് മൈക്കിൾ ജാക്സൺ, എന്നാൽ എന്റെ ജീവിതത്തിൽ നേരിട്ട് കണ്ട ഒരു ഇതിഹാസമാണ് വിജയ്, അദ്ദേഹമാണ് ഞാൻ കണ്ട വലിയ ഇതിഹാസം മിഷ്കിൻ പറയുന്നു,
ഇപ്പോൾ തന്നെ ഈ സക്സസ് പരിപാടിക്ക് എന്നോട് 4 മണിക്ക് എത്താനാണ് പറഞ്ഞത് എന്നിട്ട് ഞാൻ എത്തിയതോ നാലരക്ക്, എന്നാൽ അദ്ദേഹം രണ്ടു മണിക്കൂർ മുൻപേ വന്നു അതാണ് അദ്ദേഹം, ശരിക്കും ഏത് കാര്യത്തിലും, സ്നേഹത്തിന്റെ കാര്യത്തിൽ ആയാലും, കൃത്യനിഷ്ടയുടെ കാര്യത്തിൽ ആയാലും എന്ത് കാര്യത്തിലും ഒരു ഇതിഹസമാണദ്ദേഹം മിഷ്കിൻ പറയുന്നു, ലിയോ എന്ന ചിത്രത്തിൽ മിഷ്കിൻ ഒരു നെഗറ്റീവ് റോൾ ആണ് ചെയ്യ്തത്