ഞാൻ രണ്ടു ഇതിഹാസങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ട്! എന്നാൽ  എന്റെ ജീവിതത്തിൽ നേരിട്ട് കണ്ട ഒരു ഇതിഹാസമാണ് അദ്ദേഹം, മിഷ്‌കിൻ 

പ്രേക്ഷകർ തീയറ്ററുകളിൽ നിറഞ്ഞാടി കണ്ട ഒരു ചിത്രമായിരുന്നു ലിയോ, കഴിഞ്ഞ ദിവസം ചിത്രത്തിന്റ സക്‌സസ് ലോഞ്ച് ആയിരുന്നു, ഇതിൽ സംവിധായകനും, നടനുമായ മിഷ്‌കിൻ പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഞാൻ…

പ്രേക്ഷകർ തീയറ്ററുകളിൽ നിറഞ്ഞാടി കണ്ട ഒരു ചിത്രമായിരുന്നു ലിയോ, കഴിഞ്ഞ ദിവസം ചിത്രത്തിന്റ സക്‌സസ് ലോഞ്ച് ആയിരുന്നു, ഇതിൽ സംവിധായകനും, നടനുമായ മിഷ്‌കിൻ പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഞാൻ രണ്ടു ഇതിഹാസങ്ങളെ  കുറിച്ച് വായിച്ചിട്ടുണ്ട്, ഒന്ന് ബ്രൂസിലി, മറ്റൊന്ന് മൈക്കിൾ ജാക്സൺ, എന്നാൽ എന്റെ ജീവിതത്തിൽ നേരിട്ട് കണ്ട ഒരു ഇതിഹാസമാണ് വിജയ്, അദ്ദേഹമാണ് ഞാൻ കണ്ട വലിയ ഇതിഹാസം മിഷ്കിൻ പറയുന്നു,

ഞാൻ ലിയോയിൽ അഭിനയിക്കുന്നതിന് മുൻപ് വിജയ് അറിയാം, ഞങ്ങൾ തമ്മിൽ ഇരുപത് വര്ഷം കൊണ്ടുള്ള പരിചയമുണ്ട്, ആ സ്നേഹം തന്നെ ഞാൻ ലിയോ യുടെ സെറ്റിൽ ചെന്നപ്പോളും കാണിച്ചു, ഞാൻ ഒരുപാടു സിനിമ ലൊക്കേഷനുകളിൽ പല നടന്മാരെയും ശ്രെദ്ധിച്ചിട്ടുണ്ട്, ശരിക്കും പറഞ്ഞാൽ നല്ല കൃതിനിഷ്ട്ടയോടു സെറ്റിൽ എത്തി മുൻപേ മേക്കപ്പ് ചെയ്യ്തു ഇരിക്കുന്ന ഒരേ ഒരാളാണ് വിജയ്

ഇപ്പോൾ തന്നെ ഈ സക്സസ് പരിപാടിക്ക് എന്നോട് 4 മണിക്ക് എത്താനാണ് പറഞ്ഞത് എന്നിട്ട് ഞാൻ എത്തിയതോ നാലരക്ക്, എന്നാൽ അദ്ദേഹം രണ്ടു മണിക്കൂർ മുൻപേ വന്നു അതാണ് അദ്ദേഹം, ശരിക്കും ഏത് കാര്യത്തിലും, സ്നേഹത്തിന്റെ കാര്യത്തിൽ ആയാലും, കൃത്യനിഷ്ടയുടെ കാര്യത്തിൽ ആയാലും എന്ത് കാര്യത്തിലും ഒരു ഇതിഹസമാണദ്ദേഹം മിഷ്‌കിൻ പറയുന്നു, ലിയോ എന്ന ചിത്രത്തിൽ മിഷ്‌കിൻ ഒരു നെഗറ്റീവ് റോൾ ആണ് ചെയ്യ്തത്