ദിലീപിന് മുന്‍കൂര്‍ ജാമ്യം..!! ദൈവം വലിയവനാണെന്ന് നാദിര്‍ഷ..!!

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച കേസുകളിലൊന്നാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസില്‍ നടന്‍ ദിലീപ് കുറ്റാരോപിതനായതോടെ അന്വേഷണ സംഘം രാപ്പകലില്ലാതെ കേസ് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുകയാണ്.

 

ഇതാണ് കേസില്‍ ഏറ്റവും ഒടുവിലായുണ്ടായിരിക്കുന്ന നിര്‍ണായക വിവരം. ദിലീപിന് ജാമ്യം ലഭിച്ചതോടെ നടന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കേസില്‍ ദിലീപിന് ആശ്വാസമായി ജാമ്യം ലഭിച്ചതോടെ ദൈവം വലിയവനാണ് എന്നാണ് നാദിര്‍ഷാ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നാദിര്‍ഷയുടെ പോസ്റ്റ് ദിലീപിന്റെ കാര്യത്തോട് അനുബന്ധിച്ചുള്ളതാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. നിരവധിപ്പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

അതേസമയം, കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്.

 

Aswathy