ഏറ്റവും കൂടുതൽ നമ്മളെ ദ്രോഹിക്കുന്നത് സഹായിക്കാം എന്ന് പറഞ്ഞു വരുന്നവർ ആണ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും  ഹിന്ദിയിലും എല്ലാം തന്നെ പരുപാടി നടക്കുന്നുണ്ട്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന പരിപാടിക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ഇപ്പോൾ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും  ഹിന്ദിയിലും എല്ലാം തന്നെ പരുപാടി നടക്കുന്നുണ്ട്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന പരിപാടിക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ഇപ്പോൾ അഞ്ചാം സീസൺ ആണ് മലയാളത്തിൽ നടനന്നു കൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ച തന്നെ പരുപാടി പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോൾ മൂന്നാം ആഴ്ച പിന്നിട്ടിരിക്കുകയാണ് മലയാളം ബിഗ് ബോസ്. പതിനേഴ് മത്സരാര്ഥികളുമായാണ് ബിഗ് ബോസ് ഇക്കുറി മത്സരം ആരംഭിച്ചിരിക്കുന്നത്. എലിമിനേഷനും വൈൽഡ് കാർഡ് എൻട്രിയുമെല്ലാം പരുപാടിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ പരിപാടിയിലെ ഒരു മത്സരാർത്ഥിയായ നാദിറ പങ്കുവെച്ച തന്റെ ജീവിത അനുഭവങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നമ്മളെ  സഹായിക്കാം എന്ന് പറഞ്ഞു അടുത്ത് കൂടുന്നവർ ആണ് നമുക്ക് ഏറ്റവും കൂടുതൽ ഉപദ്രവം ഉണ്ടാക്കിയിരിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ എനിക്ക് അധികം ആൺ സുഹൃത്തുക്കൾ ഒന്നും ഇല്ലായിരുന്നു. പെണ്കുട്ടികളുമായിട്ടാണ് എന്റെ സൗഹൃദം മുഴുവൻ. അവർ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിക്കാൻ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു. അതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പതിനേഴാമത്തെ വയസ്സിൽ ആണ് ഞാൻ നാട് വിടുന്നത്.

അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്നത് ആകെ എഴുപത് രൂപ മാത്രമായിരുന്നു. ട്രാൻസ് കമ്മ്യൂണിറ്റിയിൽ എത്തി പെട്ടതോടെ എന്റെ ജീവിതം തന്നെ മാറി എന്ന് പറയാം. എങ്കിലും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ എന്റെ വസ്ത്രങ്ങൾ വലിച്ച് ഊരിയിട്ട് എന്റെ സെ, ക്ഷ്വൽ പാർട്ട് നോക്കാൻ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു ദിവസം ഒരാൾ എനിക്ക് ലിഫ്റ്റ് തന്നിട്ട് ഞാൻ കാറിൽ കയറിയപ്പോൾ എന്നോട് അയാൾ റേറ്റ് ചോദിച്ചു. ഞാൻ ശക്തമായി തന്നെ എതിർത്തപ്പോൾ അയാൾ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയിട്ട് കാറിൽ അതിക്രമിച്ച് കയറി എന്ന് എന്റെ പേരിൽ പരാതി കൊടുത്തു. പോലീസുകാർ എന്നെ ലാത്തി കൊണ്ട് തല്ലിയ സംഭവവും ഉണ്ടായിട്ടുണ്ട് എന്നും നാദിറ പറഞ്ഞു.