ആരാധകരെ ദുഖത്തിലാഴ്ത്തുന്ന വാർത്തയുമായി നാഗചൈതന്യ ; വേണ്ടിയിരുന്നില്ലെന്ന് സോഷ്യൽമീഡിയ !

Follow Us :

സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു നാഗ ചൈതന്യയും സാമന്തയും അവരുടെ ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കുവാൻ പോകുകയാണ് എന്നത്. നിരവധി അഭ്യൂഹങ്ങളും പ്രചാരണങ്ങളുമാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും വാർത്ത ചാനലുകളിലും ഉണ്ടായത്. എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് സാമന്തയെ നാഗ ചൈതന്യയോ ഒരുതരത്തിലുമുള്ള പ്രതികരണങ്ങളും നടത്തിയിരുന്നില്ല.എന്നാൽ ഇന്നിപ്പോൾ എല്ലാ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് നാഗ ചൈതന്യ തന്നെ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെയായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. “ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി.” നീണ്ട 7 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും അഭിനയ ലോകത്ത് സജീവമായിരുന്നു. ഇരുവരും വേര്പിരിയുകയാണ് എന്ന വാർത്ത ആരാധകരെ വലിയ രീതിയിൽ തന്നെ ദുഖത്തിലാക്കിയിരിയ്ക്കുകയാണ്.