Film News

വിവാഹ മോചനത്തിന് ശേഷം സാമന്തയും,നാഗ ചൈതന്യയും ഒന്നിച്ചൊരു വേദിയിൽ , സന്തോഷമെന്ന്  ആരാധകർ

വിവാഹമോചനത്തിന് ശേഷം ആദ്യമായി ഒരേ വേദിയില്‍ എത്തി സാമന്തയും നാഗചൈതന്യയും,ഇരു താരങ്ങളും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദിയില്‍ എത്തുന്നത്,ആരാധകരെ സംബന്ധിച്ച് ഇതൊരു വലിയ സന്തോഷമെന്നാണ് പറയുന്നത്. മുംബൈയില്‍ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പരിപാടിയിലാണ് ഇരുതാതരങ്ങളും എത്തിയത്. മാര്‍ച്ച് 19ന് നടന്ന പരിപാടിയില്‍ തന്റെ പുതിയ വെബ് സീരിസ് ‘സിറ്റാഡല്‍-ഹണി ബണി’യുടെ പ്രമോഷന്റെ ഭാഗമായാണ് സാമന്ത എത്തിയത്.

. സീരിസിലെ കേന്ദ്ര കഥാപാത്രമായ വരുണ്‍ ധവാനൊപ്പമാണ് നടി പരിപാടിയില്‍ പങ്കെടുത്തത്. ആമസോണ്‍ പ്രൈമില്‍ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ ‘ധൂത എന്ന വെബ് സീരിസിന്റെ വിജയം ആഘോഷിക്കാനായാണ് ഈ വേദിയില്‍ നാഗചൈതന്യ എത്തിയത്. ഒപ്പം ശോഭിത ധൂലിപാലയും നാഗചൈതന്യയ്‌ക്കൊപ്പം എത്തി. ഇരുവരും ഒന്നിച്ച് വേദി പങ്കിട്ടില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം താരങ്ങള്‍ ഒരേ പരിപാടിയില്‍ പങ്കെടുത്തത് കണ്ട് ആരാധകര്‍ ഞെട്ടി

പക്ഷെ ഇരുവരും പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല.,നാഗ ചൈതന്യയും സമാന്തയും  വിവാഹം വേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മില്‍ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.  ഇരുവരെയും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്.

Suji