‘അ​ദ്ദേഹത്തിന്റെ കണ്ണ് നിറയും’ ; ‘പ്രഭുദേവയുടെ മകളെക്കുറിച്ച് വെളിപ്പെടുത്തി സഹോദരൻ’  

സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായ ഒരു സംഭവമായിരുന്നു നടൻ പ്രഭുദേവയുടെ സ്വകാര്യ ജീവിതം. ആദ്യ വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ, പിന്നീട് നടി  നയൻതാരയുമായുണ്ടായ പ്രണയവും വേർപിരിയലും തുടങ്ങിയവയെല്ലാം തന്നെ വലിയ തോതിൽ സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചയായതാണ്. വർഷങ്ങൾക്ക് ശേഷം ഫിസിയോതെറാപിസ്റ്റായ ഹിമാനി സിം​ഗിനെയാണ് പ്രഭുദേവ പിന്നീട് വിവാഹം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രഭുദേവ വിവാഹിതനാണെന്ന് 2020 ൽ ഇദ്ദേഹത്തിന്റെ സഹോദരനാണ് വ്യക്തമാക്കിയത്. വ്യക്തി ജീവിതത്തിലെ സ്വകാര്യത സംരക്ഷിക്കാനാ​ഗ്രഹിക്കുന്ന പ്രഭുദേവ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. അടുത്തിടെയാണ് പ്രഭുദേവയ്ക്കും ഹിമാനി സിം​ഗിനും ഒരു പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് പ്രഭുദേവയുടെ ഇളയ സഹോദരൻ നടൻ നാ​ഗേന്ദ്ര പ്രസാദ്. വീട്ടിൽ ആദ്യമായി പിറക്കുന്ന പെൺകുഞ്ഞാണ് പ്രഭുദേവയുടേതെന്നും ഇതിൽ കുടുംബം വളരെ സന്തോഷത്തിലാണെന്നും നാ​ഗേന്ദ്ര പ്രസാദ് പറയുന്നു.

വീട്ടിൽ ഞങ്ങൾ മൂന്ന് സഹോദരന്മാറായതിനാൽ വീട്ടിൽ പെൺകുട്ടി ഇല്ലാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്. എന്റെ മൂത്ത ചേ‌ട്ടന് രണ്ട് ആൺ മക്കളാണ്. പ്രഭു അണ്ണന് ആൺമക്കൾ. എനിക്കും രണ്ട് ആൺമക്കളാണ് പിറന്നത്. ഇപ്പോൾ പ്രഭു അണ്ണന് ഒരു പെൺകുട്ടി പിറന്നപ്പോൾ വളരെ സന്തോഷം തോന്നി. പെൺകുട്ടി പിറന്നതോ‌ടെ ഉത്തരവാദിത്തം വന്നു. പേരക്കുട്ടിയായി പെൺകുഞ്ഞ് പിറന്നതിൽ തന്റെ പിതാവ് വളരെ സന്തോഷത്തിലാണെന്നും നാ​ഗേന്ദ്ര പ്രസാദ് പറയുന്നു. അതാലോചിച്ചാൽ തന്നെ അ​ദ്ദേഹത്തിന്റെ കണ്ണ് നിറയും. അത്രയും അറ്റാച്ച്ഡ് ആണ്. എല്ലാം ആൺകുട്ടികളായതിനാൽ ഒരു പെൺകുഞ്ഞ് പിറന്നതിനാൽ തങ്ങൾ എല്ലാവർക്കും പ്രഭുദേവയുടെ മകളോട് പ്രത്യേക സ്നേഹമുണ്ടെന്നും നാ​ഗേന്ദ്ര പ്രസാദ് പറയുന്നു. രാജ സുന്ദരം എന്നാണ് പ്രഭുദേവയുടെ മൂത്ത സഹോദരന്റെ പേര്. ഇദ്ദേഹം കൊറിയോ​ഗ്രാഫറാണ്. ഇളയ സഹോദരനാണ് നാ​ഗേന്ദ്ര പ്രസാദ്. ഇദ്ദേഹം കൊറിയോ​ഗ്രാഫറും നടനുമാണ്. മൂന്ന് മക്കളിൽ ഇളയ ആളായതിനാൽ വീട്ടുകാർ ഓമനിച്ച് വളർത്തിയത് തന്നെയാണെന്നും നാ​ഗേന്ദ്ര പ്രസാദ് പറയുന്നു. മൈസൂരിലാണ് അച്ഛനും അമ്മയും താമസിക്കുന്നത്. മാസത്തിൽ രണ്ട് തവണ പോയി കാണാറുണ്ട്. സഹോദരങ്ങൾ ദിവസവും അവരെ വിളിച്ച് സംസാരിക്കാറുണ്ടെന്നും നാ​ഗേന്ദ്ര പ്രസാദ് പറയുന്നു.

സിനിമാ രം​ഗത്ത് മൂന്ന് സഹോദരങ്ങളും ഇപ്പോൾ സജീവമാണ്. അതേസമയം റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. പ്രണയ വിവാഹം ആയിരുന്നു പ്രഭു ദേവയുടെയും റംലത്തിന്റേതും. മുസ്ലിം മത വിശ്വാസിയായ റംലത്ത് പ്രഭു ദേവയെ വിവാഹം കഴിച്ചതിനു ശേഷം ഹിന്ദു മതത്തിലേക്ക് റംലത്ത് മാറുകയും പേര് ലത എന്നാക്കി മാറ്റുകയും ചെയ്തു. മൂന്ന് ആൺമക്കളാണ് ദമ്പതികൾക്ക് പിറന്നത്.  ഭാര്യയുമായി പ്രേശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു എങ്കിലും മക്കളോട് വലിയ സ്നേഹം പ്രഭുദേവയ്ക്ക്  ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. പ്രഭുദേവയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്. ഇതിന് ശേഷമാണ് നയൻതാര പ്രഭുദേവയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അതേസമയം  നടി നയൻതാരയുമായി പ്രഭുദേവയ്ക്കുള്ള വിവാഹേതര ബന്ധം വലിയ തോതിൽ ചർച്ചയായി. ഇരുവർക്കുമെതിരെ ആദ്യ ഭാര്യ രം​ഗത്ത് വരികയും ചെയ്തു. വിവാദങ്ങൾക്കൊടുവിൽ റംലത്തുമായി നിയമപരമായി പ്രഭുദേവ വേർപിരിഞ്ഞു. വലിയ തുക ജീവനാംശമായി നൽകേണ്ടി വന്നെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. നയൻതാരയുമായുള്ള ബന്ധത്തിലും പിന്നീട് പ്രശ്നങ്ങൾ വന്നു. നടിയുമായി പ്രഭുദേവ പിരിഞ്ഞത് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചു.