വിവാഹമോചനം പേടി ആയിരുന്നു എന്നാൽ കഷ്ടതകൾ എന്നെ ഒരു സിങ്കപെണ്ണാക്കി, നളിനി 

ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് നളിനി, നടൻ രാമരാജനെയാണ്  നടി വിവാഹം ചെയ്യ്തിരുന്നു അതിൽ രണ്ടു കുട്ടികളുമുണ്ട്, എന്നാൽ ചില അഭിപ്രായ വത്യാസങ്ങൾ കൊണ്ട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്യ്തു. ഇപ്പോൾ തങ്ങളുടെ ജീവിതത്തെ കുറിച്ച് നടി പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ 21 വയസ്സിൽ ആയിരുന്നു വിവാഹം, ഒരുപാടു ആഗ്രഹിച്ചു എന്നാൽ ഒന്നും ഫലത്തിൽ കണ്ടില്ല നടി പറഞ്ഞു,

ഒരിക്കലും ജീവിതം ഇങ്ങനെയാകും എന്ന് ചിന്തിച്ചിരുന്നില്ല, വിവാഹമോചനം ജീവിതത്തിൽ തെറ്റായ കാര്യമാണ് എന്നാണ് ഞാൻ ആ കാലത്തു ചിന്തിച്ചത്, ജീവിതത്തിൽ പൊരുത്വകേടുകൾ ഉണ്ടായപ്പോൾ ആണ് പിരിയാം  എന്ന് ഞാനും അദ്ദേഹവും തീരുമാനിച്ചത്, വിവാഹമോചനം ലഭിച്ചതിനു ശേഷവും ഞങ്ങൾ പരസ്പരം കണ്ടിരുന്നു നളിനി പറയുന്നു.

ആ സമയത്തു വിവാഹമോചനം പേടി ആയിരുന്നു എന്നാൽ രണ്ടു കൂട്ടികളെയും കൊണ്ട് താൻ ഒരുപാടു കഷ്ടതകൾ അനുഭവിച്ചിരുന്നു, എന്നാൽ ആ കഷ്ടതകൾ എന്നെ ഒരു സിങ്കപെണ്ണ് ആക്കി എന്ന് തന്നെ പറയാം, ശരിക്കും പറഞ്ഞാൽ ഡിവോഴ്സ് ആണ് എന്നെ ഒരു സിങ്കപെണ്ണാക്കി മാറ്റിയത് നളിനി പറഞ്ഞു. എനിക്ക് പിള്ളേരേ പഠിപ്പിക്കണം, ഒരു നടി ആയതുകൊണ്ട് കൂട്ടികളുടെ ഭാവി കളഞ്ഞു എന്ന് പേരുദോഷം വേണ്ടല്ലോ നടി പറഞ്ഞു.