വയലാർ രാമ വർമ്മ അവാർഡുകൾ പ്രഖ്യാപിച്ചു! മികച്ച നടനും,നടിയും സൗബിനും, ദർശനയും 

വയലാർ രാമവർമ്മ അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച നടൻ സൗബിൻ ഷാഹിറും, മികച്ച നടി ദർശന രാജേന്ദ്രനും കരസ്ഥമാക്കി, ജയ ജയാ ജയാ ഹേ  എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദര്ശനക്ക് അവാർഡ് ലഭിച്ചത്, ഇലവീഴാ പൂഞ്ചിറ…

വയലാർ രാമവർമ്മ അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച നടൻ സൗബിൻ ഷാഹിറും, മികച്ച നടി ദർശന രാജേന്ദ്രനും കരസ്ഥമാക്കി, ജയ ജയാ ജയാ ഹേ  എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ദര്ശനക്ക് അവാർഡ് ലഭിച്ചത്, ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് സൗബിനും ഈ അവാർഡ് ലഭിച്ചത്. എന്റെ പേര് ഈ ലിസ്റ്റിൽ വന്നതിനു ഒരുപാടു നന്ദി ഉണ്ടെന്നു ദർശന തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

എന്റെ ഈ സിനിമയിലുള്ള ഹാർഡ് വർക്കിനെ ഇങ്ങനൊരു അവാർഡ് തന്നതിന് ഒരുപാടു നന്ദി അറിയിക്കുന്നു. എന്റെ പേര് ഈ ലിസ്റ്റിലെതിയതിന് ഞാൻ ഒരുപാട് ആശ്ചര്യപ്പെട്ടു നടി കുറിച്ച്. നിരവധി താരങ്ങൾ ദർശനക്ക് ആശംസകൾ അറിയിച്ചു.

ഇലവീഴാപൂഞ്ചിറ ,ജിന്ന് എന്നി സിനിമകൾക്ക് ജൂറി നൽകിയ അവാർഡ് വലിയ സന്തോഷമാണ് തനിക്ക് ഉണ്ടായിരിക്കുന്നത് സൗബിൻ പറയുന്നു, ഈ രണ്ടു സിനിമകളും പ്രേക്ഷക ഹൃദയങ്ങളിൽ ഏറ്റിയതിനു പ്രേക്ഷകരോട് ഒരുപാടു നന്ദി ഉണ്ട്, ഈ രണ്ടു ചിത്രത്തിന്റെയും അണിയറ പ്രവർത്തകരോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു എന്നാണ് സൗബിനും കുറിച്ചിരിക്കുന്നത്.