August 10, 2020, 1:31 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി അമ്പിളിയും ആദിത്യനും

naming cermony of ambili dev's child

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.

naming cermony of ambili dev's child

കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിനിടയിലെ വിശേഷങ്ങളെക്കുറിച്ചായിരുന്നു ഇരുവരും പിന്നീട് വാചാലരായത്. ചെക്കപ്പിന്റെ വിശേഷങ്ങളും ആശുപത്രിയിലേക്ക് പോവുന്നതിനിടയിലെ ചിത്രങ്ങളുമൊക്കെ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നാണ് ഇവരുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് മകനെത്തിയതിനെക്കുറിച്ചും ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചുമൊക്കെ ആദിത്യന്‍ പറഞ്ഞിരുന്നു. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും മാറി ഇടയ്ക്ക് മകനെ കാണാനായെത്തുന്ന വിശേഷവും ആദിത്യന്‍ പോസ്റ്റ് ചെയ്തിരുന്നു. മകന്റെ പേരിടലും ഇരുപത്തെട്ട് ചടങ്ങും കഴിഞ്ഞുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആദിത്യനും അമ്പിളിയും.

naming cermony of ambili dev's child

20.11.2019 നായിരുന്നു ‍ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി. ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”. പ്രാർത്ഥിക്കണം എല്ലാവരും പ്രാര്‍ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി എന്ന കുറിപ്പിനൊപ്പമായാണ് ആദിത്യന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

naming cermony of ambili dev's child

പ്രിയപ്പെട്ടവരെക്കുറിച്ച് എന്നും വാചാലനാവാറുണ്ട് ആദിത്യന്‍. ഒപ്പം നില്‍ക്കുന്നവരെ എല്ലാ ചടങ്ങുകളിലേക്കും വിളിക്കാറുണ്ട്. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു. പേരിടലും നൂലുകെട്ടിനുമൊക്കെയായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. അഭിനേത്രിയായ സേതുലക്ഷ്മിക്കും കന്യഭാരതിക്കുമൊപ്പമുള്ള ചിത്രങ്ങളും ആദിത്യന്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനകം തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

naming cermony of ambili dev's child

കുഞ്ഞതിഥിയെക്കുറിച്ച് വാചാലനാവാറുണ്ടെങ്കിലും മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ആദിത്യന്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നില്ല. അപ്പൂസിനും ചക്കരാസിനുമൊപ്പമുള്ള ചിത്രങ്ങളുമായെത്തിയപ്പോഴും ആരാധകര്‍ പരാതി പറഞ്ഞത് ഇതേക്കുറിച്ചായിരുന്നു. തന്‍രെ സീരിയല്‍ മകനെ കാണിക്കുന്നതിന്‍റെ ചിത്രവും ആദിത്യന്‍ പോസ്റ്റ് ചെയ്തിരുന്നു. കൊച്ചുകുട്ടികളെ ടെലിവിഷന്‍ കാണിക്കാന്‍ പാടില്ലെന്നും കണ്ണിന് പ്രശ്നമായേക്കാമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ആദ്യമായി ചെയ്തതാണെന്നും ഇനി ചെയ്യില്ലെന്നുമായിരുന്നു ആദിത്യന്‍ പറഞ്ഞത്.

Related posts

‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ ഷൂട്ടുമായ് അന്ന ബെൻ

WebDesk4

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

WebDesk4

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു – ദേവയാനി

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

WebDesk4

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത് മഞ്ജുവാണ് !!

WebDesk4

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി പിന്നീട് സംഭവിച്ചത് …..!!

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും; പാറുക്കുട്ടി ഉപ്പും മുളകിലും നിന്ന് പിന്മാറാനുള്ള കാരണം

WebDesk4

ഭർത്താവിനെയും കാമുകിയെയും ഹോട്ടൽ മുറിയിൽ വെച്ച് ഭാര്യ കയ്യോടെ പിടിച്ചപ്പോൾ. വീഡിയോ കാണാം

WebDesk

പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ വാർഷികം !! പൃഥ്വി ഒപ്പമില്ലാതെ വിഷമിച്ച് സുപ്രിയ

WebDesk4
Don`t copy text!