‘വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നു, പരസ്പര ബഹുമാനമുണ്ട്‘; വേദിയിൽ വെച്ച് തള്ളിയ സൂപ്പർ താരത്തെ പിന്തുണച്ച് അഞ്ജലി

Follow Us :

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ നടി അഞ്ജലിയെ വേദിയിൽനിന്ന് തള്ളിമാറ്റിയ സംഭവം സിനിമ ലോകത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ചിരിച്ചുകൊണ്ട് അഞ്ജലി ഈ സമയം അഞ്ജലി വിഷയം കൈകാര്യം ചെയ്തെങ്കിലും ആരാധക രോഷം ബാലകൃഷ്ണയ്ക്ക് നേരെ ഉണ്ടായി.

ഇപ്പോൾ ബാലകൃഷ്ണയ്ക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ അഞ്ജലി തന്നെ അദ്ദേഹത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ്. ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവൻ്റിൽ പങ്കെടുത്തതിന് ബാലകൃഷ്ണയോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു. ‘താനും ബാലകൃഷ്ണയും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. കൂടാതെ വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നുവെന്ന് പറയാനും ആഗ്രഹിക്കുകയാണ്’, അഞ്ജലി കുറിച്ചു.