തനിക്ക് ‘റീമേക്ക് ചെയ്യാൻ ആഗ്രഹം! ഭീഷ്മപർവം’; തിരഞ്ഞെടുക്കുന്നത് ആ നടനെയെന്ന്, നാനി

ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകർക്കിടയിൽ  പ്രിയങ്കരനാവാൻ  കഴിഞ്ഞ താരമാണ് നാനി . ഈച്ച, ജേഴ്‌സി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ താരമായി ഉയർന്ന നാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹേയ് നാണ്ണാ.നാനിക്ക് മലയാള സിനിമയോടുള്ള ഇഷ്ടവും…

ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകർക്കിടയിൽ  പ്രിയങ്കരനാവാൻ  കഴിഞ്ഞ താരമാണ് നാനി . ഈച്ച, ജേഴ്‌സി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ താരമായി ഉയർന്ന നാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹേയ് നാണ്ണാ.നാനിക്ക് മലയാള സിനിമയോടുള്ള ഇഷ്ടവും താത്പര്യവും ഒരുപാട് അഭിമുഖങ്ങളിലൂടെ പറഞ്ഞിട്ടുള്ള നാനി  മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ തനിക്ക് റീമേക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമയെക്കുറിച്ച് പറയുകയാണ് നാനി.മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഒരു സിനിമ റീമേക്ക് ചെയ്യുകയാണെങ്കിൽ അത് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വമായിരിക്കുമെന്നും മലയാളത്തിൽ നിന്ന് ഒരു നടനെ തന്റെ സിനിമയിലേക്ക് തെരഞ്ഞെടുക്കാൻ പറഞ്ഞാൽ താൻ മോഹൻലാലിനെ ചൂസ് ചെയ്യുമെന്നും നാനി പറയുന്നു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.‘മലയാളത്തിൽ നിന്ന് ഒരു സിനിമ റീമേക്ക് ചെയ്യുകയാണെങ്കിൽ മമ്മൂട്ടി സാറിന്റെ ഭീഷ്മ പർവ്വമായിരിക്കും ഞാൻ ചെയ്യുക. അതുപോലെ ഭീഷ്മ പർവ്വം സിനിമയുടെ തിയേറ്ററർ എക്സ്പീരിയൻസ് എനിക്ക് വേണമെന്ന് തോന്നിയിട്ടുണ്ട്.

ലാൽ സാറിന്റെ ലൂസിഫർ പോലെയാണ് മമ്മൂട്ടി സാറിന്റെ ഭീഷ്മ പർവ്വം.എന്റെ ഒരു സിനിമയിലേക്ക് മലയാളത്തിൽ നിന്ന് ഒരാളെ കാസ്റ്റ് ചെയ്യാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും തെരഞ്ഞെടുക്കുക മോഹൻലാൽ സാറിനെ ആയിരിക്കും. അദ്ദേഹത്തിന്റെ ലൂസിഫർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്,’നാനി പറയുന്നു.മലയാളത്തിൽ സംവിധായകൻ അമൽ നീരദിനൊപ്പവും ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പവും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അൽഫോൺസ് പുത്രൻ ഒരു മികച്ച സംവിധായകൻ ആണെന്നും നാനി കൂട്ടിച്ചേർത്തു. അതെ സമയം താനും  പ്രേക്ഷകരെപ്പോരെയാണ് എന്നും നന്ദി പറയുന്നു. കാരണം  ഒരേ സിനിമ ആയിരിക്കില്ലല്ലോ അവർ വീണ്ടും വീണ്ടും കാണുന്നത്. അതുപോലെ ഒരു അഭിനേതാവെന്ന നിലയിൽ താനും  മാറ്റങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. ഓരോ വ്യത്യസ്ത സിനിമയിലും ത്ന്നെത്തന്നെ  കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ അച്ഛൻ ആയിട്ടും സ്ക്രീനിൽ അച്ഛൻ കഥാപാത്രങ്ങൾ  പല നടന്മാരും ചെയ്യുന്നില്ല. പ്രായം കൊണ്ട് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമെങ്കിൽ തീർച്ചയായും അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് താൻ  ആഗ്രഹിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റിനും വലിയ പ്രാധാന്യമുണ്ട്.കരിയറിൽ ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ചെയ്യാൻ കഴിയുന്നത് ഏതൊരു ആക്ടറിന്റെയും സ്വപ്നം കൂടിയാണ് എന്നും നന്ദി പറയുന്നു. അഭിനയത്തിനു മാത്രമല്ല ശബ്ദത്തിനും പ്രാധാന്യമുണ്ട് എന്നും  ഒരു അഭിനേതാവ് ഡബ്ബ് ചെയ്യുമ്പോഴും ഡബ്ബിങ് ആർടിസ്റ്റ് ഡബ്ബ് ചെയ്യുമ്പോഴും വലിയ വ്യത്യാസമുണ്ട് എന്നും നന്നായി പറയുന്നു.

ഷൂട്ടിങ് ലൊക്കേഷനിൽ ആ കഥാപാത്രം എന്തായിരുന്നെന്നും കഥാപാത്രത്തിന്റെ വികാരങ്ങൾ എന്താണെന്നും  മനസ്സിലാകും. ഒാക്കെ കൺമണി എന്ന മണിരത്നം ചിത്രത്തിന്റെ തെലുങ്കു വേർഷനായ ഓക്കെ ബങ്കാരത്തിൽ ദുൽഖർ സൽമാന് ശബ്ദം നൽകിയത് നന്ദി ആണ് . ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും  മണിരത്നത്തിന്റെ  വലിയ ആരാധകന്‍ കൂടിയാണ് ‍താനെന്നും നാനി വ്യക്തമാക്കി . ഈച്ച എന്ന സിനിമയിലൂടെയാണ് നന്ദി മലയാളികൾക്കുൾപ്പെടെ പ്രീയങ്കരനായത്. ആകെ 40 മിനിറ്റ് മാത്രമാണ് ഈച്ച എന്ന സിനിമയിൽ അഭിനയിച്ചതെങ്കിലും  ഇപ്പോഴും ആ സിനിമയിലെ പെർഫോമൻസിന്റെ പേരിൽ അഭിനന്ദനങ്ങൾ കിട്ടാറുണ്ട് എന്നും നാനീ   പറഞ്ഞിരുന്നു. പലരും ചോദിച്ചു, ആ സിനിമയിൽ കുറച്ചു നേരം കൂടി അഭിനയിക്കാൻ വേണമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്  ഒരിക്കലുമില്ല എന്നാണ് നാനിയുടെ മറുപടി .  ആ സിനിമയിൽ താൻ  ഫുൾ ഉണ്ടായിരുന്നെങ്കിൽ ആരു കാണാനാണ് എന്നും  ഈച്ചയെപ്പറ്റിയാണ്  ആ സിനിമ എന്നും  ആൾക്കാർക്ക് അതിനെ കാത്തിരിക്കേണ്ടി വരരുത്. അതുകൊണ്ട് കൃത്യ സമയത്താണ് രാജമൗലി തന്നെ  കൊന്നത് എന്നുംനാനി കൂട്ടിച്ചേർത്തു . ആർആർആർ, ബാഹുബലി എന്നീ സിനിമയ്ക്കു ശേഷമാണ് ‘ഈച്ച’ എന്ന ചിത്രം ചെയ്തിരുന്നതെങ്കിൽ വേറൊരു തലത്തിലേക്ക് ആ സിനിമ എത്തിയേനെ എന്നും നാനി പറഞ്ഞു.