ദുൽഖറാണ് ഏക പാൻ ഇന്ത്യൻ നടൻ; ദുൽഖറിനെ പ്രശംസിച്ച് നാനി

മലയാളത്തിന്റെ ദുൽഖർ സൽമാൻ, ഇപ്പോൾ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഒക്കെ  അഭിനയിച്ച ഒട്ടനവധി താരങ്ങള്‍ പല തലമുറകലായി സിനിമയിലുണ്ട് . പക്ഷേ അവിടങ്ങളിലൊക്കെ സജീവമായി നില്‍ക്കുകയും…

മലയാളത്തിന്റെ ദുൽഖർ സൽമാൻ, ഇപ്പോൾ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും ഒക്കെ  അഭിനയിച്ച ഒട്ടനവധി താരങ്ങള്‍ പല തലമുറകലായി സിനിമയിലുണ്ട് . പക്ഷേ അവിടങ്ങളിലൊക്കെ സജീവമായി നില്‍ക്കുകയും അവിടെയൊക്കെ പ്രേക്ഷകപ്രീതി നേടുകയും ചെയ്ത അഭിനേതാക്കള്‍ മലയാളത്തിലെന്നല്ല മറ്റേത് ഭാഷയിലും അപൂര്‍വ്വമാണ്. മലയാളത്തില്‍ നിലവില്‍ അത്തരത്തില്‍ ഒരു കരിയര്‍ അവകാശപ്പെടാനാവുക ദുല്‍ഖര്‍ സല്‍മാന് ആണ്. 11 വര്‍ഷത്തെ കരിയര്‍ കൊണ്ടാണ് ദുല്‍ഖറിന്‍റെ ഈ നേട്ടം എന്നത് അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിന്‍റെ മഹത്വം കൂടിയാണ്.  മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ തിളങ്ങിയാണ് ദുൽഖർ ശ്രദ്ധ നേടിയത്. തമിഴിലും തെലുങ്കിലും ബോക്സ് ഓഫീസ് ഹിറ്റുകൾ നേടിയ ദുൽഖർ, ഹിന്ദിയിൽ മികച്ച പ്രകടനം കൊണ്ടും കയ്യടി നേടി. ദുൽഖർ സൽമാന്റെ മുന്നോട്ടുള്ള ലൈനപ്പിലും വരാനുള്ളത് തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ, തമിഴ് ചിത്രമായ കാന്താ എന്നിവയാണ്. ഗൻസ് ആൻഡ് ഗുലാബസ് എന്ന വെബ്‌സീരീസും ദുൽക്കറിന്റേതായി പുറത്തിറങ്ങാൻ ഉണ്ട്.  സൂര്യ- സുധ കൊങ്ങര ചിത്രത്തിലും ദുൽഖർ വേഷമിടുന്നു എന്ന തരത്തിലും  വാർത്തകൾ വന്നിരുന്നു. അത്കൊണ്ട് തന്നെ പാൻ ഇന്ത്യൻ ചിത്രങ്ങളായാണ് ദുൽഖർ സൽമാൻ ചിത്രങ്ങൾ ഒരുങ്ങുന്നത് തന്നെ. ഇപ്പോഴിതാ ദുൽഖറിന്റെ അടുത്ത മലയാളം റിലീസായ കിംഗ് ഓഫ് കൊത്തയും, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്. ഓണം  റിലീസ് ആയി ഏതാണ്  പോകുന്ന ഈ ചിത്രത്തിന്റെ ഹൈദരാബാദ് പ്രീ റിലീസ് ഇവന്റ് രണ്ട് ദിവസം മുൻപ് നടന്നു. തെലുങ്ക് താരങ്ങളായ റാണ ദഗ്ഗുബതി, നാനി എന്നിവർ ആ പരിപാടിയിൽ  ദുൽഖർ സൽമാനൊപ്പം പങ്കെടുത്തിരുന്നു. അവിടെ വെച്ച് ദുൽഖർ സൽമാനെ കുറിച്ച് നാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പാൻ ഇന്ത്യൻ നടൻ എന്നതിന്റെ നിർവചനം ഇപ്പോൾ ദുൽഖർ സൽമാൻ ആണെന്നും, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം സംവിധായകർ ഒരേ സമയം ദുൽഖർ നായകനായ ചിത്രങ്ങൾ രചിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും നാനി പറയുന്നു.  ദുല്‍ഖര്‍ തെലുങ്ക് കരിയര്‍ ആരംഭിച്ച ഓകെ കണ്‍മണിയുടെ  മൊഴിമാറ്റം ആയ  ഓകെ ബം​ഗാരത്തില്‍  ഞാനാണ് ശബ്ദം കൊടുത്തത്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും. എനിക്കറിയാവുന്ന നടന്മാരില്‍ പാന്‍ ഇന്ത്യന്‍ എന്ന പേരിന് ശരിക്കും അര്‍ഹന്‍ ദുല്‍ഖര്‍ മാത്രമാണ്. ഒരു ഹിന്ദി സംവിധായകന്‍ ദുല്‍ഖറിനുവേണ്ടി കഥ എഴുതുന്നുണ്ട്, അതേസമയം തമിഴ്, തെലുങ്ക്, മലയാളം സംവിധായകരും ദുല്‍ഖറിനുവേണ്ടി കഥകള്‍ തയ്യാറാക്കുന്നു. പാന്‍ ഇന്ത്യന്‍ നടന്‍ എന്നതിന്‍റെ ശരിയായ അര്‍ഥം അതാണ്”, നാനിയുടെ വാക്കുകൾ  ഇങ്ങനെ ആയിരുന്നു. ദുൽഖർ സൽമാനൊപ്പം കിംഗ് ഓഫ് കൊത്തയിലെ നായികാ വേഷം ചെയ്യുന്ന ഐശ്വര്യ ലക്ഷ്മിയും പ്രീ റിലീസ് ഇവന്റിൽ പങ്കെടുത്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത നിർമ്മിച്ചത് ദുൽഖറിന്റെ വേഫെറർ ഫിലിംസും  സീ സ്റ്റുഡിയോയും ചേർന്നാണ്. ഷബീർ കല്ലറയ്ക്കല്‍, ചെമ്പൻ വിനോദ്,  പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.ഇന്റെർറ്റൈൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രം  ബാക്കി നിൽക്കെ ഗംഭീര പ്രൊമോഷൻ പരിപാടികലുമായി മുന്നോട്ട്കിം പോവുകയാണ്ഗ്  ഓഫ് കൊത്ത ടീം.