‘ദിലീപിന് രാമലീലക്ക് ശേഷം ഒരു ഹിറ്റിനു വേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും’

വ്യത്യസ്തമായ രണ്ട് സിനിമകളിലൂടെ സംവിധാനം തുടങ്ങിയ വിനീത്, തമാശയ്ക്ക് പ്രധാന്യമുള്ള സിനിമയായാണ് പവി കെയർടേക്കർ ഒരുക്കിയത്. ‘അരവിന്ദന്റെ അതിഥികൾ’ക്ക് തിരക്കഥയെഴുതിയ രാജേഷ് രാഘവൻ, മറ്റൊരു ഹൃദയസ്പർശിയായ കഥയുമായി എത്തുന്നു. ഇവർക്കൊപ്പം നായകനായ പവിയായെത്തുന്ന ദിലീപ് ചേരുന്നു. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പ് വായിക്കാം

വിനീത് കുമാറിന്റെ മുൻചിത്രമായ ഡിയർ ഫ്രണ്ട് വളരെ മനോഹരമായിരുന്നു. അത് കൊണ്ട് തന്നെയാണ് മോശം ട്രൈലെർ ആയിരുന്നിട്ട് പോലും പവി കെയർ ടേക്കറിൽ ചെറിയൊരു പ്രതീക്ഷിയുണ്ടായിരുന്നത്. ശരാശരിക്ക് താഴെ നിൽക്കുന്ന പുതിയതായി ഒന്നും നൽകാത്ത ഒരു പ്രണയ ചിത്രമാണ് പവി കെയർ ടേക്കർ. ദിലീപിന് രാമലീലക്ക് ശേഷം ഇനി ഒരു ഹിറ്റിനു വേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് ചിത്രത്തിന്റെ സ്ഥിതി സൂചിപ്പിക്കുന്നത്.
ദിലീപ് തന്റെ സ്ഥിരം mannerisms തിരികെ കൊണ്ട് വരാൻ ചിത്രത്തിൽ ശ്രമിക്കുന്നുണ്ട്. എന്നാൽ പലതും repetition ആകുമ്പോൾ പല തമാശകൾക്കും ചിരി വരുന്നില്ല. അടി തെറ്റി വീഴുന്ന കോമഡി, പട്ടി കോമഡി, അരിപ്പൊടി തലയിൽ വീഴുന്ന കോമഡി, ജെട്ടി കോമഡി ഇങ്ങനെയുള്ള ഐറ്റംസ് ഒക്കെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയിട്ടുണ്ട്. പുതിയകാലത്ത് ഇത്തരം തമാശകൾക്ക് സ്വീകാര്യത കുറവായിരിക്കും എന്നാണ് തോന്നുന്നത്. പിന്നെ അൻപത് വയസ്സ് കഴിഞ്ഞ ദിലീപ് റൊമാൻസ് ചെയ്യുമ്പോൾ അങ്ങോട്ട് സ്‌ക്രീനിൽ വിശ്വസനീയമാകുന്നില്ല. ഇമോഷണൽ സീനുകളിൽ ദിലീപ് സൂപ്പർ ആയിരുന്നു. നായികമാരായി വന്നവരെല്ലാം നന്നായിട്ടുണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാർ, തുടങ്ങിയ മറ്റു താരങ്ങളും മോശമാക്കിയില്ല.
മിഥുൻ മുകുന്ദൻ ചെയ്ത സംഗീതം നന്നായിരുന്നു. രണ്ട് ഗാനങ്ങൾ നന്നായി വന്നിട്ടുണ്ട്. വിജയ് യേശുദാസ് ആലപിച്ച ‘വെണ്ണിലവേ’ എന്ന ഗാനം ഇഷ്ടപ്പെട്ടു. പശ്ചാത്തല സംഗീതം കുഴപ്പമില്ലായിരുന്നു. ദീപുവിന്റെ എഡിറ്റിംഗ് ഇത്തിരികൂടി crisp ആക്കാമായിരുന്നു. പലയിടത്തും ചിത്രം slow ആണ്.
ഇലക്ഷൻ ദിവസം ആയതിനാൽ ഉച്ചക്കാണ് എല്ലായിടത്തും ഷോ തുടങ്ങിയത്. ആകെമൊത്തത്തിൽ ശരാശരിക്ക് താഴെ നിൽക്കുന്ന ഒരു സാധാരണ ഫീൽ ഗുഡ് റൊമാന്റിക് ചിത്രം എന്നതിനപ്പുറം ഒന്നും പവി കെയർ ടേക്കർ നൽകുന്നില്ല. മാറ്റി പിടിച്ചേ മതിയാകൂ ദിലീപേട്ടാ…!!!
– നാരായണൻ