അന്തിമ തീരുമാനം എടുക്കുക ദിലീപും മഞ്ജുവും ചേർന്നായിരിക്കുമെന്ന് സിബി സർ പറഞ്ഞിരുന്നു!

നന്ദനത്തിലെ ബാലാമണിയായി പ്രേഷകമാനസിൽ കയറിക്കൂടിയ താരം  വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്തത്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം, ചിത്രീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ നടി കൊറോണ കാരണം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ലോക്ക് ഡൗൺ കാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം താരം  പങ്കുവെക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു താരം തന്റെ പിറന്നാൾ ആഘോഷിച്ചത്.ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ഇപ്പോൾ സിനിമയിൽ എത്തിയതിനെ കുറിച്ച് മനസ്സുതുറക്കുകയാണ് നവ്യ. സിബി സർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ഒരു പുതുമുഖ നായികയെ ആവശ്യമുണ്ട് എന്ന കാര്യം ഒന്നും എനിക്ക് അറിയില്ലായിരുന്നു . അന്ന് പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന സിദ്ദു പനയ്ക്കൽ സർ ആണ് ദിലീപേട്ടനോട് എന്നെ പറ്റി പറഞ്ഞത്. ഒരു കുട്ടിയുണ്ട്, അത് നന്നായി മിമിക്രിയൊക്കെ ചെയ്യും, എനിക്ക് അറിയാവുന്ന കുട്ടിയാണെന്നും നമ്മുടെ ചിത്രത്തിലേക്ക് പറ്റിയ ആൾ ആണെന്ന് തോനുന്നുമെന്നുമാണ് സിദ്ധു സർ പറഞ്ഞത്. ശേഷം ഞാൻ ചെയ്ത ഒരു മിമിക്രിയുടെ സീ ഡി സംഘടിപ്പിക്കുകയും ചെയ്തു.

Manju and Dileep

ദിലീപ് ഏട്ടൻ ആ സീ ഡി സിബി സാറിനെ ഏൽപ്പിക്കുകയും സർ അത് കാണുകയും ചെയ്തു.  തുടർന്ന് സർ എന്നെ ചിത്രത്തിലേക്ക് വിളിക്കുകയായിരുന്നു. സർ ക്ഷണിച്ചെങ്കിലും എങ്കിലും അവസാന തീരുമാനം ദിലീപേട്ടനും മഞ്ജു ചേച്ചിയും ചേർന്നാകും എടുക്കുകയെന്നും സിബി സർ പറഞ്ഞിരുന്നു. രണ്ടുപേരും ചേർന്ന് മിമിക്രിയുടെ വീഡിയോ കാണുകയും ചിത്രത്തിൽ നായികയായി എന്നെ തന്നെ തിരഞ്ഞെടുക്കുകയും ആയിരുന്നു. നവ്യ പറഞ്ഞു.  ഒരിക്കൽ ജെ ബി ജംഗ്‌ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ദിലീപും ഈ കാര്യങ്ങൾ പറഞ്ഞിരുന്നു.

Krithika Kannan