ആ സമയത്ത് ഏട്ടന്റെ മോളും മോളുടെ ഏട്ടനും അല്ലെ

പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് നവ്യ നായർ. ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ…

പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് നവ്യ നായർ. ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

പലപ്പോഴും നവ്യയുടെ അഭിമുഖങ്ങൾ എല്ലാം വൈറൽ ആയി മാറാറുണ്ട്. അഭിമുഖങ്ങളിൽ നവ്യ പറയുന്ന പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. നവ്യയുടെ അഭിമുഖങ്ങൾ കണ്ടിരിക്കാൻ പ്രത്യേക രാസമാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമെന്റുകൾ. അത്തരത്തിൽ ഒരു അഭിമുഖ്ഖത്തിൽ നവ്യ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹം കഴിഞ്ഞു ആദ്യമായി ഭർത്താവിന് ഉപ്പുമാവ് ഉണ്ടാക്കി കൊടുത്തതിനെ കുറിച്ചുള്ള രസകരമായ അനുഭവങ്ങൾ ആണ് നവ്യ അഭിമുഖത്തിൽ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹം കഴിക്കുന്ന സമയത്ത് എനിക്ക് പാചകത്തിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

സന്തോഷേട്ടനു ഉപ്പുമാവ് ഭയങ്കര ഇഷ്ട്ടം ആയിരുന്നു. അങ്ങനെ ഞാൻ അമ്മയോട് ചോദിച്ച് ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെ ആണെന്നൊക്കെ പ്രൊസീജ്യർ പഠിച്ച് വെച്ചിരുന്നു. വീട്ടിൽ ഇടയ്ക് ഉപ്പുമാവ് ഉണ്ടാക്കാറുണ്ടായിരുന്നു. എന്ന ഒഴിച്ച് അതിലേക്ക് ഒള്ളിയൊക്കെ ഇട്ടു വഴറ്റിയട്ടു അല്ലെ വെള്ളം ഒഴിക്കേണ്ടത്. ഞാൻ ഉണ്ടാക്കിയത് രുചി കൂടാൻ വേണ്ടി എണ്ണ കുറച്ച് കൂടുതൽ ഒഴിച്ച്. എന്നിട്ടു വേറെ ഒന്നും ഇടാതെ അതിലേക്ക് നേരെ വെള്ളം ഒഴിച്ച്. തിളച്ച എണ്ണയിലേക്ക് വെള്ളം വീണപ്പോഴും ഫുൾ പൊട്ടിത്തെറി ആയിരുന്നു. അന്ന് കല്യാണം കഴിഞ്ഞ സമയം അല്ലെ. അപ്പോഴെക്കെ നല്ല അഭിനയം അല്ലെ. ഏട്ടന്റെ മോളും മോൾടെ ഏട്ടനും അല്ലെ. ആ സമയത്ത് ഒക്കെ എന്ത് കാണിച്ചാലും അത് റൊമാൻസ് അല്ലെ. അത് കൊണ്ട് സന്തോഷേട്ടൻ ഒന്നും പറഞ്ഞില്ല. ഇപ്പോഴാണെങ്കിൽ എന്നെ വഴക്ക് പറഞ്ഞേനെ എന്നുമാണ് നവ്യ നായർ പറയുന്നത്.