Categories: Film News

സിനിമയില്‍ തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമം നടത്തി: വെളിപ്പെടുത്തലുമായി നവ്യ നായര്‍

വലിയ മത്സരങ്ങള്‍ നടക്കുന്ന മലയാള സിനിമാ മേഖലയില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായും  വളര്‍ന്നുവരുന്ന മികച്ച താരങ്ങളെ അവസരങ്ങള്‍ നിഷേധിച്ച് തഴയുന്നതായുമുള്ള ആരോപണങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തലുകള്‍ നടത്തിയ താരങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി നവ്യ നായര്‍.

ഇന്നത്തെ സിനിമയില്‍ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ട്.

എനിക്ക് എതിരെ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയില്‍ മാറ്റി നിര്‍ത്തിയതായിട്ട് ഞാന്‍ അറിഞ്ഞിട്ടുണ്ട്’, നവ്യ നായര്‍ പറയുന്നു.

‘പഴയ കാലത്തേക്കാള്‍ നായികമാര്‍ പരസ്പരം വളരെയേറെ പിന്തുണ നല്‍കുന്നുണ്ട്. എന്റെ സിനിമയുടെ പുതിയ പോസ്റ്റര്‍ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. , നവ്യ കൂട്ടിച്ചേര്‍ത്തു.

നവ്യ അഭിനയിച്ച ‘ഒരുത്തീ’ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. വിവാഹ ശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷം ഇന്‍ഡസ്ട്രിയില്‍ സജ്ജീവമാകാന്‍ ഒരുങ്ങുകയാണ് നവ്യ.

Vishnu