വിനായകനെ ഒഴിവാക്കാന്‍ പലരും ആവശ്യപ്പെട്ടു, അനുസരിക്കാതിരുന്നതിനാല്‍ പ്രൊഡ്യൂസര്‍മാരെ നഷ്ടമായി: വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് സുരേഷ് ബാബു

ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ നായരുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകം. ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നോട്ടുപോകുമ്പോള്‍ ചിത്രത്തില്‍ നവ്യയുടെ പ്രകടനത്തിനൊപ്പം ചര്‍ച്ചയാവുഷകയാണ് വിനായകന്‍ അഭിനയിച്ച ഇന്‍സ്‌പെക്ടര്‍ ആന്റണി എന്ന വേഷവും.

വിനായകന്റെ കരിയറിടെ വലിയ ടേണിങ് പോയിന്റാണ് ആന്റണി എന്ന പോലീസുകാരന്‍ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, ചിത്രത്തില്‍നിന്നും വിനായകനെ മാറ്റിനിര്‍ത്താന്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടായതായി വെളിപ്പെടുത്തുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് സുരേഷ് ബാബു.

സുരേഷ് ബാബുവിന്റെ വാക്കുകള്‍:

‘വിനായകന്റെ പൊലീസ് വേഷം പൃഥ്വിരാജിനെ പോലുള്ള മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന ഓഫര്‍ വന്നിരുന്നു. എന്നാല്‍ വിനായകന്‍ മാറണ്ട എന്ന് തീരുമാനിച്ചു. എല്ലാ അര്‍ത്ഥത്തിലും ആ ക്യാരക്ടര്‍ വിനായകനാണ് വേണ്ടത്. അങ്ങനെ അവസാനമാണ് നവ്യുടെ സുഹൃത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ചിത്രം നിര്‍മിക്കാന്‍ തയ്യാറാകുന്നത്. വിനായകനെ ഒറ്റയ്ക്ക് വെച്ച് സിനിമ നിര്‍മിക്കുമ്പോഴാണ് ഈ പ്രശനം വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vishnu