അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള കാരണം അതാണ്

ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍…

ഇഷ്ടമെന്ന ചിത്രത്തിലൂടെ ആണ് തന്റെ സിനിമ ജീവിതത്തിന് നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് പോലും തൻറെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്തിയിട്ടുണ്ട്. അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത താരം അഭിനയത്തിലേക്കും നൃത്തത്തിലേക്കും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. റീലിറ്റി ഷോകളിലും പൊതു പരിപാടികളിലും എല്ലാം ഇന്ന് സജീവമാണ് താരം. ഇപ്പോഴിത താൻ തിരിച്ച് വരാൻ ഉള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നവ്യ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹ ശേഷം അഭിനയിക്കുമെന്നോ അഭിനയിക്കില്ല എന്നോ ഒരു തീരുമാനം എടുത്തിരുന്നില്ല. എന്നാൽ പ്രസവ ശേഷം ശാരീരികവും മാനസികവുമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി.

Navya Nair (2)

എന്തെങ്കിലും ഒന്നിൽ എൻഗേജിട് ആയില്ലെങ്കിൽ മനസ്സ് കൈവിട്ട് പോകുമെന്ന് തോന്നി. അങ്ങനെ ആണ് നൃത്തത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്. അതിനു പിന്നാലെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. ഇപ്പോൾ ജീവിതത്തിൽ നല്ല തിരക്ക് ആണെന്നും എത്ര തിരക്കിൽ ആണെങ്കിലും മകന്റെയും ഭർത്താവിന്റെയും കാര്യം ശ്രദ്ധിക്കാറുണ്ടെന്നും അവരുടെ കാര്യങ്ങൾക്ക് മുന്നിൽ എന്റെ തിരിക്കുകൾ എല്ലാം ഒരു തിരക്കായി എനിക്ക് തോന്നാറില്ല എന്നും ആണ് നവ്യ ഒരു അഭിമുഖത്തിൽ കൂടി പറഞ്ഞത്.