‘ദയവായി എന്നെ അങ്ങനെ വിളിക്കരുത്’; കേൾക്കുമ്പോൾ അപമാനമെന്ന് നയൻതാര

ആരാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് ചോദിച്ചാല്‍ പലരും നല്‍കുന്ന ഉത്തരം നയൻതാര എന്നായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്ന നയന്‍താര 20 വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുണ്ട്.  നയൻതാര നായികയായി എത്തിയ നിരവധി ചിത്രങ്ങളാണ്…

ആരാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് ചോദിച്ചാല്‍ പലരും നല്‍കുന്ന ഉത്തരം നയൻതാര എന്നായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്ന നയന്‍താര 20 വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുണ്ട്.  നയൻതാര നായികയായി എത്തിയ നിരവധി ചിത്രങ്ങളാണ് വമ്പൻ വിജയങ്ങളായി മാറിയത്. നായികയ്‍ക്ക് പ്രാധാന്യം നല്‍കിയുള്ള അത്തരം ചിത്രങ്ങള്‍ വൻ വിജയമായതോടെയാണ് നയൻതാരയ്‍ക്ക് അങ്ങനെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചതും. എന്നാല്‍ അങ്ങനെ ഒരു വിശേഷണം തനിക്ക് ഇഷ്‍ടമല്ല എന്നാണ് നയൻതാര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അന്നപൂരണി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. അഭിമുഖത്തിനിടയിൽ അവതാരക  നയൻതാരയെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിച്ച് വിശേഷിപ്പിക്കുകയായിരുന്നു. ഒരു ചിരിയോടെയായിരുന്നു നയൻതാരയുടെ മറുപടി. ദയവായി എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോള്‍ എനിക്ക് തോന്നുന്നത് യഥാര്‍ഥത്തില്‍ അവര്‍ ശകാരിക്കുന്നതാണ് എന്നാണ് എന്നും നയൻതാര വ്യക്തമാക്കുന്നു.

താരത്തിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. സിനിമയാണ് തനിക്ക് ആദരം നല്‍കുന്നതെന്നും നയന്‍താര പറയുന്നുണ്ട്. സിനിമയോടുള്ള നന്ദിയും നയൻതാര വെളിപ്പെടുത്തുന്നു. ഇന്ന് താൻ ഈ കാണുന്ന നിലയിൽ ആയതിന്  എല്ലാത്തിനും സിനിമയാണ് കാരണം. പ്രശസ്‍തിയും ആദരവും എല്ലാം എനിക്ക് സിനിമയാണ് തന്നത്. നയൻതാരയുടെ സൗമ്യമായ പെരുമാറ്റം അഭിമുഖത്തിന്റെ വീഡിയോ കണ്ട എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയുമാണ്. എല്ലാവരും എനിക്ക് തന്ന സ്‌നേഹമാണ് ആ നേട്ടം. അങ്ങനൊന്നും ഇടരുതെന്ന് പറഞ്ഞാലും ആരും ചോദിക്കാറില്ല. ഈ സ്‌നേഹം കൊണ്ടാണ് തനിക്ക് അത് ലഭിച്ചതെന്ന് അറിയാമെന്നും നയന്‍താര പറയുന്നു. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഞാന്‍ ആര്‍ക്ക് വേണ്ടിയും, എന്തിന് വേണ്ടിയും വിട്ടു കൊടുക്കാറില്ല. ആത്മാഭിമാനം വിട്ടൊരു കളിയുമില്ല എന്നും നയൻതാര പറയുന്നു.തെറ്റ് ചെയ്താല്‍ ദേഷ്യപ്പെടും പക്ഷെ മറ്റുള്ളവരോട് താൻ  വളരെ ബഹുമാനത്തോടെ മാത്രമേ പെരുമാറാറുളളു. നല്ല രീതിയില്‍ എല്ലാവരെയും ട്രീറ്റ് ചെയ്യും. അത് മറ്റുള്ളവരില്‍ നിന്ന്  തിരിച്ചു കിട്ടാനും  ആഗ്രഹിക്കുന്നു. ഈ 20 വര്‍ഷത്തെ കരിയറില്‍ ആ ഒരു സെല്‍ഫ് റെസ്പെക്ട് ആര്‍ക്കു വേണ്ടിയും എന്തിന് വേണ്ടിയും  വിട്ടുകൊടുത്തിട്ടില്ല. സിനിമ ഇതാണെന്നും ഇങ്ങനെയാണ് സിനിമ ഉണ്ടാവുക എന്നൊക്കെ അനുഭവങ്ങളില്‍ നിന്നാണ്  പഠിച്ചത്. അങ്ങനെ മനസ്സിലാക്കിയതിന് ശേഷം ചെയ്ത സിനിമകളെ കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ വളരെ നല്ലതാണെന്ന് ഫീല്‍ ചെയ്യുന്നുണ്ട്. എനിക്കെന്താണ് ശരി എന്ന് തോന്നുന്നത് അതാണ്  ജീവിതത്തിലും സിനിമയിലും ചെയ്തിട്ടുള്ളത് എന്നും താരം വ്യക്തമാക്കി ,.

നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍ത അന്നപൂരണി മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സത്യ ഡി പിയുടെ ഛായാഗ്രഹണം. ഒരു ഷെഫായിട്ടാണ് അന്നപൂരണി എന്ന സിനിമയില്‍ നയൻതാര വേഷമിട്ടിരിക്കുന്നത്. ജതിൻ സേതിയാണ് നിര്‍മാണം.  ജയ് നായകനായി എത്തിയ പുതിയ ചിത്രത്തില്‍ കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി, അച്യുത് കുമാര്‍, ആരതി ദേശായി, രേണുക തുടങ്ങിയവും പ്രധാന കഥാപാത്രങ്ങളാകുന്നു. സംഗീതം എസ് തമനാണ്.മനസിനക്കര എന്ന സിനിമയില്‍ ജയറാമിന്റെ നായികയായിട്ടായിരുന്നു നയന്‍താരയുടെ അരങ്ങേറ്റം. തുടക്കത്തില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി അഭിനയിച്ചിട്ടുള്ള നടി തമിഴിലേക്ക് എത്തിയതോടെയാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. വിവാഹം കഴിഞ്ഞതും മക്കളുടെ ജനനവും ഒക്കെ ചേര്‍ന്ന് സന്തോഷത്തിന്റെ ലോകത്താണിപ്പോൾ  നയന്‍താര. .