തന്റെ ഭർത്താവ് വിഘ്‌നേഷിനെ കുറിച്ച് ഒരു വേദിയിലും ഇങ്ങെനെ പറഞ്ഞിട്ടില്ല! എപ്പോളും പറയണമെന്ന് ചിന്തിക്കും, നയൻ താര

തമിഴിലെ ലേഡി സൂപർ സ്റ്റാർ എന്നാണ് നയൻതാരയെ ആരാധകർ  വിളിക്കുന്നത്.   സിനിമയ്ക്കപ്പുറം ബിസിനസ് രം​ഗത്തും നയൻതാര ഇപ്പോൾ  വളരുകയാണ്. നടിയുടെ ഒന്നിലേറെ ബിസിനസുകൾക്ക് കഴിഞ്ഞ വർഷം തുടക്കമായി.
9 സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡിന്റെ ലോഞ്ചിം​ഗ് ആയിരുന്നു ഇതിലൊന്ന്. മറ്റൊന്ന് ഫെമി 9 എന്ന സാനിറ്ററി നാപ്കിൻ കമ്പനിയും. ഈ കമ്പനികളുടെ ബിസിനസ് ഉടമകളിലൊരാളാണ് നയൻതാര. ഫെമി 9 ബ്രാൻഡിന്റെ സക്സസ് ഇവന്റിൽ നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ തനിക്കുണ്ടാകുന്ന നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവ് വിഘ്നേശ് ശിവന് നല്ലൊരു   പങ്കുണ്ട്  നയൻതാര പറയുന്നു. സാധാരണയായി  എല്ലാ ആണിന്പി ന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നാണ് നമ്മൾ കേൾക്കാറുള്ളത്,   എന്നാൽ  ഇന്ന് വിജയിക്കുന്ന,  എല്ലാ സ്ത്രീകൾക്ക് പിന്നിലും തീർച്ചയായും ഒരു പുരുഷനുണ്ട്  നയൻതാര പറയുന്നത്. ഒരുപാട് വർഷങ്ങളായി താൻ സിനിമ  ചെയ്യുന്നതാണ്. അതിനിടെയിലാണ്താ ൻ  ഭർത്താവായ വിഘ്നേഷ് ശിവനെ  കണ്ടതും . പരിചയപെട്ടുതും  പിന്നീട  കല്യാണം കഴിച്ചതും. എന്ന് മുതൽ വിഘ്നേഷ് ശിവനെ  കണ്ടോ അന്ന് മുതൽ ഇനിയും വലിയ കാര്യങ്ങൾ ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞ് തന്നിട്ടുള്ളത്.

ഒരിക്കൽ പോലും എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് തന്നോട് വിഘ്നേഷ്  ചോദിച്ചിട്ടില്ല എന്നും നയൻതാര പറയുന്നു. മുൻപൊക്കെ താൻ  വിചാരിച്ചത് ഇത്തരം ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ അത് വലിയ കാര്യമാണെന്നാണ്. എന്നാൽ അതിലുപരി നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല, നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പറയുന്ന ആളാണ് വിഘ്നേഷ് ശിവൻ എന്നും നയൻതാര വ്യക്തമാക്കി. ഒരു വേദിയിലും തന്റെ ഭർത്താവിന് കുറിച്ച്  താൻ  പറഞ്ഞിട്ടില്ല ,   പക്ഷെ പറയണമെന്ന് ചിന്തിക്കാറുണ്ട്,    അ തിനുള്ള സന്ദർഭം ലഭിച്ചിരുന്നില്ല . പക്ഷെ നിങ്ങളെ  കുടുംബം പോലെ തോന്നുന്നത് കൊണ്ട് പറഞ്ഞതാണെന്നും  നയൻതാര പറയുന്നു.ഒപ്പം  ഫെമി 9 ബ്രാൻഡിനെക്കുറിച്ചും നയൻതാര സംസാരിച്ചു. ഫെമി 9ന്റെ ഉടമകളിലൊരാൾ ആയ ഗോമതിയെപ്പറ്റിയാണ് നയന്തരാ ഏറെയും സംസാരിച്ചത് . ഒരു പെണ്ണിന്റെ മനസ് മറ്റൊരു പെണ്ണിനെ മനസിലാകൂ എന്ന് പറയും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ​ഗോമതി മാം. അവർ ആരംഭിച്ച ഫെമി ഹെൽത്ത് കെയർ ഫെമി 9 ആയി നിങ്ങൾക്കൊപ്പമുണ്ട്. ഈ കൂട്ട് കെട്ട് വളരെ പ്രധാനമാണെന്ന്  കരുതുന്നു. കൂടുതൽ സാമൂഹിക ഉത്തരവാദിത്തം കാണിക്കണമെന്ന് ഞങ്ങൾ കരുതുന്നു. എല്ലാവർക്കും ഇത് ബിസിനസാണ്. നിങ്ങളുടെയെല്ലാം വീട്ടിൽ പണമെത്തുന്നത് നല്ല കാര്യമല്ലേഎന്നും സ്ത്രീകൾക്ക്  ഭർത്താവിനോടോ അച്ഛനോ‌ടോ പണം ചോദിക്കേണ്ടി വരാതെ നിങ്ങളുടെ കാര്യങ്ങൾക്ക് നിങ്ങൾക്ക് തന്നെ ചെയ്യാൻ പറ്റുന്നുവെന്നും നയൻതാര പറയുന്നു. ഒപ്പം സ്ത്രീയേകളോടായി ആര്തവകാലത്തെ ആരോഗ്യത്തെപ്പറ്റിയും താരം സംസാരിച്ചു.

‘മെൻസ്ട്രൽ ഹെൽത്തിനെക്കുറിച്ച് ഒരുപാട് സ്ത്രീകൾക്ക് അവബോധമില്ലെന്നാണ്  തോന്നുന്നത്. ആർത്തവത്തെക്കുറിച്ചോ സാനിറ്ററി നാപ്കിനുകളെക്കുറിച്ചോ  സംസാരിക്കില്ലായിരുന്നു. മറ്റെന്തെങ്കിലും പേര് പറഞ്ഞാണ് സാനിറ്ററി നാപ്കിനുകൾ വാങ്ങണമെന്ന് പറഞ്ഞിരുന്നത്. ഇന്ന് നമ്മൾ ഇത്രയും പുരുഷൻമാരും ഈ വേദിയിൽ സാനിറ്ററി നാപ്കിൻ എന്ന് പറയുന്നു. അത് തന്നെ വലിയ മാറ്റമാണെന്ന് കരുതുന്നുവെന്നും  നയൻതാര ചൂണ്ടിക്കാട്ടി. ബിസിനസിനപ്പുറം സ്ത്രീകളുടെ ആരോ​​ഗ്യമാണ് ഫെമി 9 ലക്ഷ്യം വെക്കുന്നതെന്നും നയൻതാര വ്യക്തമാക്കി. ഡോ. ​ഗോമതിയാണ് ഫെമി 9 ന്റെ ഉടമകളിൽ ഒരാൾ .  ജവാൻ എന്ന സിനിമയ്ക്ക് ശേഷം ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും താരം നിരസിക്കുകയാണുണ്ടായത് ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയുള്ള നയൻതാര തമിഴ് സിനിമകളിലാണ് കൂടുതൽ ശ്രദ്ധ കൊ‌ടുക്കുന്നത്. ജവാൻ എന്ന സിനിമയ്ക്ക് ശേഷം ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും താരം നിരസിക്കുകയാണുണ്ടായത്.