70 കോടിയുടെ ആക്ഷൻ രംഗം ലീക്കായി; ടർബോയുടെ ലൊക്കേഷൻ പ്രചരിക്കുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു  മമ്മൂട്ടി ചിത്രമാണ് ‘ടർബോ’ . മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന ‘ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.  ആക്ഷന്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഒരു…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു  മമ്മൂട്ടി ചിത്രമാണ് ‘ടർബോ’ . മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്ന ‘ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.  ആക്ഷന്‍-കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു  പുറത്തുവന്നതിന് പിന്നാലെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയിൽ  നിറയുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സമ്പന്നമാക്കാന്‍ ബുജുത്സു ആയോധനകല ടീമും ക്യാമറയ്ക്ക് മുന്നില്‍ നേരത്തെ എത്തിയിരുന്നു. വമ്പന്‍ താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ആണ്  കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ലീക്കായി. മ മ്മൂട്ടിയും ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ താരം രാജ് ബി ഷെട്ടിയും ഉള്‍പ്പെടുന്ന ഒരു ഫൈറ്റ് രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.തന്നെ ആക്രമിക്കാൻ വരുന്നവരെ എതിർത്ത് തോൽപ്പിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാവുന്നതാണ്. വിവിധ സോഷ്യൽ മീഡിയ  പേജുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്.  വിയറ്റ്‌നാം ഫൈറ്റേര്‍സിനെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാ൦ .

അതേസമയം ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ് ഇത് .കോടികൾ മുടക്കി ചിത്രീകരിക്കുന്ന ആക്‌ഷൻ രംഗങ്ങളാകും ഈ  സിനിമയുടെ ഹൈലൈറ്റ് ,  കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് പങ്കുവച്ച ഫോട്ടോയും വൈറൽ ആയിരുന്നു. ടർബോ എന്ന ഹാഷ്ടാ​ഗ് മാത്രമാണ് വൈശാഖ്  രേഖപ്പെടുത്തിയിരുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ടർബോയ്ക്കായി കാത്തിരിക്കുന്നതിന്റെ പ്രേക്ഷകരുടെ ആവേശം പോസ്റ്റിന് താഴെ കാണാൻ സാധിക്കും. മമ്മൂട്ടിയുടെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടികമ്പനി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്  ടർബോ.  മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മമ്മൂട്ടികമ്പിനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ടർബോ.മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ 70 കോടിയോളം രൂപയാണ് ചിത്രത്തിന് ചിലവഴിക്കുന്നത്.

ടർബോ ഒരു മാസ്  ആക്ഷൻ കോമഡി ചിത്രമാണ് ,ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’  ഈ ചിത്രത്തിലും  ഉപയോഗിക്കുന്നുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.