ഇരട്ട മക്കളിൽ ഉയിരിനെ കൊഞ്ചിച്ചു കൊണ്ട് നയൻതാര! ഉലക്  എവിടെയെന്ന് ആരാധകർ 

സിനിമ പ്രേമികളുടെ പ്രിയങ്കരരായ താരദമ്പതികൾ ആണ് നയൻ താരയും, വിഘ്‌നേഷ് ശിവനും, ഇരുവർക്കും ഉയിർ, ഉലക് എന്നീ രണ്ടു മക്കളുമാണുള്ളത്, സോഷ്യൽ മീഡിയിൽ സജീവമായ നയൻസ് മക്കളുടെ ചില ചിത്രങ്ങളും അവരുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്, ഇപ്പോൾ നയൻതാര അങ്ങനെ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.ചിത്രത്തിൽ ഉയിരിനെ കൊഞ്ചിച്ചു ഇരിക്കുന്ന നയൻതാരയെ ആണ് കാണാൻ കഴിയുന്നത്.

താരം തന്റെ ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഉയിരിനെ ആണ് കാണിക്കുന്നത്, എന്നാൽ ഉലക് എവിടെ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്, നയൻതാരയുടെ ഫാൻസ്‌ പേജുകളിലും ഈ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്. ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലെ ഐ ലവ് യു മമ്മി എന്ന ഗാനം ആണ് ഈ വീഡിയോക്ക് നൽകിയയിരിക്കുന്ന പാട്ടും.

കഴിഞ്ഞ ഒക്ടോബര് 9  നെ ആയിരുന്നു നയൻതാര, വിഘ്‌നേശ് ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്, നടി സിനിമകളേക്കാൾ മുഖ്യം തന്റെ കുടുംബത്തിനാണ് എന്ന് മുൻപ് വിഘ്‌നേശ് പറഞ്ഞിരുന്നു, ജവാൻ ആണ് നയൻ താരയുടെ അവസാന൦ റിലീസ് ആയ ചിത്രം, താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ