മുഖത്ത് നോക്കി നോ പറയാൻ തനിക്ക് പറ്റില്ല, അതാണ് തന്റെ പ്രശ്നം, ജയറാം

മുൻപ് മലയാള സിനിമയിലെ ജനപ്രീയ നായകനായി നിന്ന ജയറാം ഇന്ന് മലയാള സിനിമയിൽ നിന്ന്  തന്നെ അപ്രത്യക്ഷം ആയിരിക്കുകയാണ്. എന്നാൽ മലയാളത്തിൽ അവസരങ്ങൾ ലഭിക്കുന്നില്ല എങ്കിൽ പോലും  അന്യ ഭാഷ ചിത്രങ്ങളിൽ താരം സജീവമാണ്.…

മുൻപ് മലയാള സിനിമയിലെ ജനപ്രീയ നായകനായി നിന്ന ജയറാം ഇന്ന് മലയാള സിനിമയിൽ നിന്ന്  തന്നെ അപ്രത്യക്ഷം ആയിരിക്കുകയാണ്. എന്നാൽ മലയാളത്തിൽ അവസരങ്ങൾ ലഭിക്കുന്നില്ല എങ്കിൽ പോലും  അന്യ ഭാഷ ചിത്രങ്ങളിൽ താരം സജീവമാണ്. മലയാളത്തിൽ അടുത്തിടെ ജയറാം അഭിനയിച്ച ചിത്രങ്ങൾ പരാജയം ആയിരുന്നു. എന്നാൽ ഇത്തരത്തിൽ തന്റെ സിനിമകൾ പരാചയപ്പെടാനുള്ള കാരണവും ജയറാം തന്നെ തുറന്നു പറഞ്ഞിരുന്നു. തനിക്ക് ആളുകളുടെ മുഖത്ത് നോക്കി നോ പറയാൻ അറിയില്ല എന്നും തന്റെ  ആ ദൗർബല്യമാണ് തന്റെ കരിയറിനെ മോശമായി ബാധിച്ചിരിക്കുന്നത് എന്നുമാണ് ജയറാം പറഞ്ഞത്. ആളുകളുടെ മുഖത്ത് നോക്കി നോ പറഞ്ഞാൽ അവർക്ക് അത് വിഷമം ആകുമല്ലോ എന്ന ചിന്തയാണ് എനിക്ക്.

എന്റെ ഈ ഒരു സ്വഭാവം പലപ്പോഴും എന്റെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവരോട് അന്ന് നോ പറഞ്ഞാൽ മതിയായിരുന്നു എന്ന് പിന്നീട് പലപ്പോഴും ഞാൻ ഓർത്ത് ദുഖിച്ചിട്ടുണ്ട്. എന്നാൽ  അതെ സമയം ജയറാമിനെ വെച്ച് ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് രാജസേനൻ. എന്നാൽ ഇരുവരും ഇടയ്ക്ക് പിരിഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ  ജയറാമിനെ കുറിച്ച് രാജസേനൻ പറഞ്ഞ കാര്യങ്ങളും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. തന്റെ കരിയറിൽ ജയറാം എടുക്കുന്ന തീരുമാനങ്ങൾ കൊണ്ട് പലപ്പോഴും ജയറാമിന് തെറ്റ് പറ്റി  എന്നാണ് ഒരു അഭിമുഖത്തിൽ രാജസേനൻ പറഞ്ഞത്. ജയറാം നല്ല പല സിനിമകളും നിരസിച്ചിട്ടുണ്ട്.

കാതൽ കോട്ടെ, ഭാരതി കണ്ണമ്മ എന്നീ തമിഴ് സിനിമകൾ ജയറാം നിരസിച്ചതാണ്. ഈ കാര്യം ജയറാം തന്നെയാണ് എന്നോട് പറഞ്ഞത്. അത് പോലെ തന്നെ  ഒരുപാട് നല്ല സിനിമകൾ മലയാളത്തിലും ജയറാം നിരസിച്ചിട്ടുണ്ട്. ഞാൻ ആയിരുന്നു ജയറാമിന് സിനിമകൾ തിരഞ്ഞെടുത്ത് കൊടുത്തുകൊണ്ടിരുന്നത്. എന്തോ, സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ജയറാമിന് വേണ്ടത്ര മിടുക്ക് ഇല്ല എന്ന് പറയാം. അത് തന്നെയാണ് ഇന്നത്തെ ജയറാമിന്റെ തകർച്ചയ്ക്ക് കാരണം എന്നും ഒരു അഭിമുഖത്തിൽ രാജസേനൻ പറഞ്ഞിരുന്നു.  എന്നാൽ ജയറാം തന്റെ ഏറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ ആണിപ്പോൾ.