തെന്നിന്ത്യൻ താരറാണി നയൻതാര 38ന്റെ നിറവിൽ

തെന്നിന്ത്യൻ താരറാണി നയൻതാരയുടെ 38-ാം ജന്മദിനം ആണ് ഇന്ന്. ഡയാന മറിയം എന്ന സാധാരണ പെൺകുട്ടിയിൽ നിന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരത്തിന്റെ ജീവിതം ഒരു വിസ്മയം തന്നെയാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇന്ന് തെന്നിന്ത്യൻ താരറാണിയാണ്.

തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ. ഗജിനി,ചന്ദ്രമുഖി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ, തുടങ്ങി തമിഴിലെ ഹിറ്റ് സിനിമകളുടെ ഭാഗമാണ് നയൻ താര. സംവിധായകൻ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാവുകയും ഇക്കഴിഞ്ഞ ജൂൺ 9-ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഒക്ടോബർ ഒൻപതിന് തങ്ങൾ വാടക ഗർഭധാരണത്തിലൂടെ ഇരുവരും മാതാപിതാക്കളായി മാറുകയും ചെയ്തു.

ഇത്തവണത്തെ പിറന്നാൾ തന്റെ ഇരട്ട കുഞ്ഞുങ്ങളുമൊത്താണ് താരം ആഘോഷിക്കുന്നത്.സിനിമ പ്രവർത്തകരും ആരാധകരുമായി നിരവധി പേരാണ് ലേഡി സൂപ്പർ സ്റ്റാറിന് ആശംസയുമായി എത്തിയത്അതേ സമയം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജാണ് സിനിമയിലെ നായകൻ.ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും

Aiswarya Aishu