‘വിമര്‍ശിക്കാം പക്ഷെ അതു മറ്റുള്ളവരുടെ കഞ്ഞിയില്‍ പാറ്റ ഇട്ടു കൊണ്ടു ആവരുത്’

സിനിമ പഠിച്ച ശേഷം റിവ്യു ചെയ്യണം എന്ന അഞ്ജലി മേനോന്റെ വാക്കുകളും, സിനിമയെ വിമര്‍ശിക്കുന്നവര്‍ക്ക് എന്ത് യോഗ്യതയുണ്ട് എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകളും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മോഹന്‍ലാലും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ‘ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം.

ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ’ എന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം.

ഇപ്പോഴിതാ വിഷയത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ജോണ്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിമര്‍ശനം ചെയ്യാം എല്ലാവര്‍ക്കും അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അതു മറ്റുള്ളവരുടെ കഞ്ഞിയില്‍ പാറ്റ ഇട്ടു കൊണ്ടു ആവരുതെന്ന് പറയുന്നു. ഉദയനാണ് താരം സിനിമയില്‍ മോഹന്‍ലാല്‍ ക്ലൈമാക്‌സില്‍ പറയുന്ന ഒരു സീന്‍ ആണ്….ഒരു പാട് പേരുടെ കണ്ണീരും വിയര്‍പ്പും ചോരയും അദ്വാനവും ആണേടാ സിനിമ അതു നശിപ്പിക്കാന്‍ നോക്കരുത്…. എന്ന് ഇവിടെ മോഹന്‍ലാല്‍ ഉദ്ദേശിച്ചതും, റോഷന്‍ ആന്‍ട്രുസും, അഞ്ജലി മേനോനും പതിനഞ്ചു വര്‍ഷം മുന്നേ മമ്മൂട്ടി തന്റെ ഫാന്‍സിനോട് പറഞ്ഞതും എല്ലാം ഇതു തന്നെ ആണ് ടെക്‌നിക്കല്‍ ആയിട്ടുള്ള കാര്യങ്ങള്‍ നിങ്ങളുടെ അഭിപ്രായം പോലെ പക്ഷെ വിമര്‍ശനം നടത്തേണ്ട കാര്യം ഇല്ല
സിനിമ നല്ലതോ ചീത്തയോ ലാഗ്, ഓവര്‍ സെന്റി, ഫസ്റ്റ് ഹാഫ് പോരാ സെക്കന്റ് ഹാഫ് പോരാ എന്നൊക്കെ നിങ്ങള്‍ക്ക് അവകാശപെടാം
പക്ഷെ തിയേറ്ററില്‍ റിവ്യൂ എടുക്കാന്‍ എന്ന് പറഞ്ഞു സ്വന്തം യു ട്യൂബ് ചാനല്‍ മൈക്ക് ആയി വരുന്നവന്റെ കൂടെ പ്രതികരിക്കരുത് അവന്റെ ലക്ഷ്യം അവന്റെ വ്യൂവേഴ്‌സ് കൂട്ടി ചാനലില്‍ നിന്ന് പ്രതിഫലം നേടുക എന്നുള്ളത് മാത്രം ആണ്
ഇക്ക പറഞ്ഞത് പോലെ 100 പേര് സിനിമ കാണാന്‍ വരാന്‍ നില്‍ക്കുന്ന സമയത്ത് നിങ്ങളുടെ പ്രതികരണം കാരണം അതു 50 പേര് ആയി ചുരുങ്ങാന്‍ കാരണം ആവരുത് എന്ന് ആണ് വിമര്‍ശനം ചെയ്യാം എല്ലാവര്‍ക്കും അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അതു മറ്റുള്ളവരുടെ കഞ്ഞിയില്‍ പാറ്റ ഇട്ടു കൊണ്ടു ആവരുത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ / മറ്റുള്ളവരുടെ സ്വകാര്യതയില്‍ വിമര്‍ശനം നടത്താന്‍ ലോകത്തു ഏറ്റവും കൂടുതല്‍ സമയം കണ്ടെത്തുന്ന മലയാളികള്‍ക്ക് ചിലപ്പോള്‍ ഇതു പറഞ്ഞത് ഇഷ്ടം ആവില്ല സ്വാഭാവികം. കാരണം മലയാളി പൊളിയല്ലേ എന്ന് പറഞ്ഞാണ് ജോണിന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്കു ചിരി വരാറുണ്ട്. അത് പറയുന്നവര്‍ എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. സിനിമയുടെ കഥ എങ്ങനെയാണ് പറയുന്നതെന്നും ആ സിനിമ എന്താണെന്നും അറിഞ്ഞിരിക്കണം. റിവ്യൂ ചെയ്യുന്നവര്‍ സിനിമ എന്തെന്ന് മനസ്സിലാക്കിയിട്ടു ചെയ്യുകയാണെങ്കില്‍ അത് ഗുണം ചെയ്യും. ഒടിടിയില്‍ വരുന്ന ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലുള്ള റിവ്യൂ വളരെ പ്രധാനമാണ്. അങ്ങനെ ഒരു ഓഡിയന്‍സ് വളര്‍ന്നു വരുമ്പോള്‍ നിരൂപണം ചെയ്യുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്താല്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. സിനിമ റിവ്യൂ ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കണം” എന്നായിരുന്നു അഞ്ജലി മേനോന്റെ അഭിപ്രായം.

Gargi