മലയാളത്തിൽ ആരും അങ്ങനെ തന്നോട് ആവശ്യപ്പെട്ടിട്ടില്ല, നയൻതാര

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. നിരവധി ആരാധകരുള്ള താരമാണ് നയൻതാര. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് നയൻതാര നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം കുറച്ച്…

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. നിരവധി ആരാധകരുള്ള താരമാണ് നയൻതാര. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് നയൻതാര നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം കുറച്ച് മലയാള സിനിമകൾ ചെയ്തു എങ്കിലും അധികനാൾ ആകുന്നതിന് മുൻപ് താരം തമിഴിലേക്ക് എത്തുകയായിരുന്നു. നിരവധി അവസരങ്ങൾ ആണ് താരത്തിന് തമിഴിൽ ലഭിച്ചത്. നായിക റോളിന് പുറമെ ഗ്ലാമറസ് കഥാപാത്രങ്ങളും താരം ചെയ്യാൻ തുടങ്ങിയതോടെ പിന്നീട് ഇത്തരം ഗ്ലാമറസ്  റോളുകളിലേക്ക് മാത്രം നയൻതാരയെ തമിഴ് സിനിമ ക്ഷണിക്കാൻ തുടങ്ങി. എന്നാൽ ഗ്ളാമറസ് വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ നയൻതാരയ്ക്ക് കടുത്ത വിമർശനങ്ങളും ലഭിച്ചിരുന്നു.

Nayanthara

എന്നാൽ തന്റെ അഭിനയ ജീവിതത്തിൽ കൃത്യമായ കണക്ക് കൂട്ടലുകൾ നയൻതാരയ്ക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വിമർശനങ്ങൾ ഉണ്ടായപ്പോഴും അവസരങ്ങൾ കുറഞ്ഞപ്പോഴും ഒന്നും നയൻതാര പതറിയില്ല. ശക്തമായി തന്നെ നിന്നത് കൊണ്ടാണ് താരം ഇന്നും തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്നത്. ഒരു കാലത്ത് ഗ്ലാമറസ് റോളുകളിൽ മാത്രം സിനിമയിൽ വന്ന താരം ഇന്ന് നായിക പ്രാധാന്യമുള്ള സിനിമയിൽ അഭിനയിച്ച് നിർമ്മാതാക്കൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നു. എന്നാൽ ഇപ്പോൾ തനിക്ക് കടന്നു വന്ന വഴികളിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ മനസ്സ് തുറക്കുകയാണ് താരം.

Nayanthara22

തനിക്ക് ആദ്യ കാലങ്ങളിൽ  ഒരു കഥാപാത്രത്തിന് വേണ്ടി മുട്ടിന് മുകളിലുള്ള വേഷം ധരിക്കുമ്പോൾ നാണക്കേട് ആയിരുന്നു. അത്തരം വേഷം ധരിച്ച് കൊണ്ട് ഒരുപാട് ആളുകളുടെ മുന്നിൽ നിൽക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ പിന്നീട് അത് ശീലമായി. കാരണം കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ കലാകാരിക്ക് അത് അനുസരിച്ചല്ലെ പറ്റു. കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ ഒരു കലാകാരി എന്ന നിലയിൽ എനിക്ക് ബാധ്യത ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി.അതോടെ ആണ് എന്റെ അത്തരം വേഷങ്ങൾ ധരിക്കുമ്പോഴുള്ള നാണക്കേട് പോയത്. എന്നാൽ മലയാളത്തിൽ അത്തരം വസ്ത്രങ്ങൾ ധരിക്കാൻ ആരും തന്നോട് പറഞ്ഞിട്ടില്ല. ഇനി അവിടെയും ആവശ്യമെങ്കിൽ ധരിക്കുന്നതിൽ കുഴപ്പമില്ല എന്നുമാണ് നയൻ‌താര പറയുന്നത്.