Film News

“നീ എന്‍ ഉലകഅഴകി”..! നയന്‍താരയുടെ സ്‌റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‌നേഷ്!

നയന്‍താരയുടേയും വിഘ്‌നേഷിന്റേയും സ്‌പെയിനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറുന്നത്. ഇപ്പോഴിതാ നയന്‍താരയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. നീ എന്‍ ഉലക അഴകിയേ… ഉന്നൈല്‍ പോല്‍ ഒരുത്തി ഇല്ലയേ.. എന്ന് കുറിച്ചാണ് നയന്‍സിന്റെ ഫോട്ടോകള്‍ വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ

നയന്‍സിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരുന്നു. സ്‌പെയിനില്‍ നിന്ന് താരങ്ങള്‍ ഇതിന് മുന്‍പത്തെ ദിവസങ്ങളില്‍ പങ്കുവെച്ച ഫോട്ടോകളും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. റൊമാന്റിക്ക് ആയി ഇരുവരും പോസ് ചെയ്ത ഫോട്ടോകള്‍ ഒരു സിനിമാ ഗാനരംഗത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളായിരുന്നു.. സൂപ്പര്‍ ടാലന്റഡ് സ്പാനിഷ് ഫോട്ടോഗ്രാഫറായ കെല്‍മി ബില്‍ബോ ആണ് താരങ്ങളുടെ മനോഹര ചിത്രങ്ങള്‍

പകര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇവരെ വിക്കി എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. സിനിമാ തിരക്കുകള്‍ക്ക് അവധി കൊടുത്ത് സ്‌പെയ്‌നില്‍ അവധി ദിനങ്ങള്‍ ആഘോഷമാക്കുന്ന ഇവരുടെ വിശേഷങ്ങള്‍ വിഘ്‌നനേഷ് തന്നെ ആരാധകരെ അറിയിക്കുന്നുണ്ട്. പാപ്പരാസികളില്‍ നിന്ന് ഫ്രീയായി സ്‌പെയിനില്‍ പാറിപ്പറന്ന് നടക്കുകയാണ് വിഘ്‌നേഷും നയന്‍താരയും.

ഒരുപാട് നാളുകള്‍ക്ക് ശേഷം കാത്തിരുന്ന് നടന്ന താര വിവാഹം ആയിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം..സിനിമാ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ഒരു പ്രൗഢി നിറഞ്ഞ വിവാഹ ചടങ്ങ് തന്നെ ആയിരുന്നു അത്.

Recent Posts

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി മഞ്ജു വാര്യരുടെ ആയിഷ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്തു. റിലീസ് തീയതി…

29 mins ago

‘അവതാര്‍ 2’ കേരളത്തില്‍ എല്ലാ തിയ്യറ്ററിലും എത്തും!!!

'അവതാര്‍ 2' പറഞ്ഞ ദിവസം തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയായി. വിതരണക്കാരുടെ ആവശ്യങ്ങള്‍…

1 hour ago

മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് ഇത്രയ്ക്ക് മേക്കപ്പ് വേണോ…അശ്വതിയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമര്‍ശനം!!!

റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ…

3 hours ago