പെരുമ്പാവൂരിലെ ജിഷയുടെ മരണം; ചിത്രം ഈ മാസം 26ന് റിലീസാവുന്നു

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷയുടെ മരണം സിനിമയാവുന്നു. ബെന്നി ആശംസ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് നി പ എന്നാണ് പേര്. ഈ മാസം 26-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജിജോ ഗോപി, ബാബു ആന്റണി, ജോണി ആന്റണി, സലിം കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കുളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മയായി അഭിനയിക്കുന്നത്. ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി പി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

പ്രജോദ് ഉണ്ണി, ഷേര്‍ളി രാജ് എന്നിവരുടെ വരികള്‍ക്ക് സുനില്‍ ലാല്‍ ചേര്‍ത്തല ഈണം പകര്‍ന്നിരിക്കുന്നു. അനീഷ് കെ.എസ്.എഫ്.ഡി.സി എഡിറ്റിങ്ങും രാജീവ് ഇ. കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സംഘട്ടന സംവിധാനം: പളനി, ജിറോഷ്.

Gargi