മോഹൻലാലിന്റെ നായികയായി പാക് താരം; എമ്പുരാന്റെ പുതിയ വിവരങ്ങൾ ഇങ്ങനെ

ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ചിത്രമാണ് പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ വിശേഷവും വലിയ ആവേശത്തോടെയാണ് ആരാധകർ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.  ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാലിന്റെ നായികയായി എത്തുന്നത് അങ്ങ് പാകിസ്ഥാനിൽ നിന്നാണെന്നാണ്. പാകിസ്ഥാനിലെ മുൻനിര നായികയായ മഹിറ ഖാൻ എമ്പുരാനിൽ വേഷമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൂം ടിവി എന്റർടെയ്ൻമെന്റ് റിപ്പോർട്ടിലാണ് മഹിറ ഖാൻ എമ്പുരാനിൽ എത്തുന്നതായി പറയുന്നത് .  ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ റയീസ് എന്ന ചിത്രത്തിൽ മഹിറ ഖാൻ നായികയായി അഭനയിച്ചിട്ടുണ്ട്.  വാർത്തകൾ സത്യമാണെങ്കിൽ പാക് നായിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും എമ്പുരാൻ . മഹിറ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന റിപ്പോർട്ടിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് മഹിറ.

മഹിറ ഖാനൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഒന്നിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വാർത്തകളും പ്രചരിച്ചത്.   2017 ൽ അന്ന്  ഷാരൂഖ് ഖാൻ നായകനായ റയീസ് എന്ന ചിത്രത്തിലൂടെ മാഹിരാ  ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ആ വര്ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു റയീസ്. അതിനുശേഷം മാഹിറയെ ബോളിവുഡിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യൻ സിനിമകളോടുള്ള തന്റെ പ്രണയം താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.  ഇന്ത്യന് സിനിമകള് മറ്റ് രാജ്യത്തെ സിനിമകളെക്കാള് നിലവാരം പുലർത്തുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും എല്ലാവരും മലയാള സിനിമ കണ്ടിരിക്കണമെന്നു  മാഹിറ ഖാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.  പാകിസ്ഥാൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മലയാള സിനിമയോടുള്ള തന്റെ ആരാധന താരം വ്യക്തമാകിയത്.  ബഡ്ജറ്റ് കുറവാണെങ്കിലും ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും മറ്റേത് ഭാഷകളെക്കളും വലുതാണ് മലയാളം സിനിമ. ജനഗണമന എന്ന ചിത്രം ഉയർത്തുന്ന പ്രമേയത്തെ കുറിച്ചും പ‍ൃഥ്വിരാജ് സുകുമാരന്, മോഹന്ലാല് എന്നി മലയാളത്തിലെ സൂപ്പര് നായകന്മാരെ കുറിച്ചും മഹിറ ഖാൻ ആ ചര്ച്ചയില് പരാമർശിക്കുന്നുണ്ട്. മോഹൻലാലിനെ നേരിൽ കാണാനും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് പറയുന്ന മാഹിറ മോഹൻലാലിന്റെ പല ഹിറ്റ് സിനിമകളും സംവിധായകൻ പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ടെന്നും അവയെല്ലാം അവിടെ വമ്പൻ ഹിറ്റുകളാണെന്നും പറയുന്നുണ്ട്.

പാക്കിസ്ഥാൻ നടിയാണെങ്കിലും മഹിറാ ഖാൻ ബോളിവുഡിന്റെയും പ്രിയങ്കരിയാണ്.  മഹിറാ ഖാൻ രണ്ടാമതും വിവാഹിതയായ കാര്യമൊക്കെ വലിയ വാർത്തയായിരുന്നു. വ്യവസായിയായ  സലിം കരിമാന് ഭർത്താവ്. സിംപയ്‍സ എന്ന കമ്പനിയുടെ സിഇഒയുമാണ് ഇയാൾ . സിനിമയുമായി ബന്ധമില്ലാത്ത ആളാണ് ഇദ്ദേഹം. അലി അസ്‍കരിയുമായിട്ടായിരുന്നു മഹിറയുടെ ആദ്യ വിവാഹം നടന്നത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പാക്കിസ്ഥാനി താരം മഹിറ ഖാൻ അലി അസ്‍കരിയുമായി നേരത്തെ വിവാഹിതയായത്.

അതേസമയം, ഈമ്പുരാന്റെ മറ്റൊരു സെറ്റ് നിർമിക്കുന്നതിന് ഇന്ന് തുടക്കമായിട്ടുണ്ട്. പൃഥ്വിരാജ് തന്നെ ആണ് ഇക്കാര്യം സമൂഹമാധ്യമ അക്കൗണ്ടുകളിൽക്കൂടി പുത് വിട്ടിറിക്കുന്നത്.  നവംബര്‍ 11ന് എമ്പുരാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. കയ്യില്‍ തോക്കേന്തി നില്‍ക്കുന്ന അബ്രാം ഖുറേഷി ആയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ലഡാക്കില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ലൂസിഫര്‍.  റെക്കോർഡ് എമ്പുരാൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും പ്രധാന വേഷങ്ങളിലുണ്ട്. അതുകൊണ്ട് എമ്പുരാന്‍ ചിത്രത്തിനായി പ്രതീക്ഷകള്‍ ഏറെയാണ്. ഒക്ടോബർ 5നാണ് എമ്പുരാൻ ഷൂ‌ട്ടിം​ഗ് ആരംഭിച്ചത്. ദില്ലിയിൽ ആയിരുന്നു ആദ്യ ഷൂ‌‌ട്ട്. ലൂസിഫർ നിർമിച്ച ആശിര്‍വാദ് സിനിമാസ് ആണ് എമ്പുരാന്റെയും നിർമാണം. എന്നാൽ  തമിഴിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. സുജിത്ത് വാസുദേവ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദീപക് ദേവ് ആണ് സം​ഗീതം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് പ്രോജക്റ്റ് ഡിസൈന്‍. എമ്പുരാൻ അ‌ടുത്ത വർഷം തിയറ്ററിൽ എത്തുമെന്നാണ് വിവരം. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും. അതേസമയം, റമ്പാൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച ചിത്രം. ജോഷിയാണ് സംവിധാനം. നേര്, മലൈക്കോട്ടൈ വാലിബൻ, വൃഷഭ തു‌ടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുക്കുന്നവ.