സൗഹൃദത്തിലായിരുന്ന വിനീത് ശ്രീനിവാസൻ ഭ​ഗതിനെ സിനിമയിൽ നിന്നും മാറ്റി നിർത്തിയോ’ ? വെളിപ്പെടുത്തി നടൻ 

പതിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് ഭ​ഗത് മാനുവൽ. മലർവാടി ആർട്സ് ക്ലബ്ബിലെ പുരുഷുവായി മലയാളികളുടെ മനസിൽ ഇടം നേടിയ നടൻ. വിനീത് ശ്രീനിവാസന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ് എന്ന…

പതിമൂന്ന് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് ഭ​ഗത് മാനുവൽ. മലർവാടി ആർട്സ് ക്ലബ്ബിലെ പുരുഷുവായി മലയാളികളുടെ മനസിൽ ഇടം നേടിയ നടൻ. വിനീത് ശ്രീനിവാസന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രം. എന്നാൽ കുറച്ച് വർഷങ്ങളായി വിനീത് സിനിമകളിൽ ഭ​ഗതിനെ കാണാറില്ല. ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഭ​ഗതിനെ മാറ്റി നിർത്തിയോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭ​ഗത് മാനുവൻ. മലയാളത്തിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തെ കുറിച്ച് ഭ​ഗത് വാചാലനായത്. ‘വിനീതേട്ടനൊക്കെ ഫാമിലി പേഴ്സണാണ് അപ്പോൾ വിവാഹമോചനം അറിയുമ്പോൾ ഉറപ്പായും ഉള്ളിൽ തോന്നൽ ഉണ്ടായിട്ടുണ്ടാകാം. മലർവാടിയൊക്കെ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് എന്നിൽ നല്ല പ്രതീക്ഷയായിരുന്നു. നമ്മുടെ ഗുരുനാഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതീക്ഷകൾ നഷ്ടം ആകുമ്പോൾ മാറ്റി നിർത്തില്ലേ’, എന്നാണ് ഭ​ഗത് പറഞ്ഞത്. ‘വിജയവും പരാജയവും ഒന്നും എന്നെ ബാധിക്കാറില്ല.

ഇനിയും ലക്ഷ്യങ്ങളുണ്ട്. അതിന്റെ പുറകെ ഞാൻ യാത്ര ചെയ്യുന്നു. മദ്യപാനം വേണ്ടെന്ന് തീരുമാനിച്ചത് ഞാൻ തന്നെയാണ് അതിനേക്കാളും ജീവിതത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ പുറത്തു കടക്കാനായി. നമ്മൾ ജീവിതത്തിൽ തെറ്റുകൾ ചെയ്തിരുന്നുവെന്ന് സ്വയം മനസിലാക്കുമ്പോൾ ഒരു പോയിന്റിലേക്ക് എത്തും. ആ ഒരു പേടി ഉണ്ടല്ലോ സിനിമ നഷ്ടമാകുമോ എന്നത് അതൊക്കെ ഇപ്പോൾ മാറി. സിനിമയുടെ ഭാ​ഗമായി എപ്പോഴും പ്രവർത്തിക്കണമെന്നാണ് ആ​ഗ്രഹം. ആർട്ടിൽ വർക്ക് ചെയ്യാൻ വരെ ഞാൻ തയ്യാറാണ്. ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്ന ആളാണ് ഞാൻ’, എന്നാണ് ഭ​ഗത് പറയുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഭ​ഗതിന്റെ രണ്ടാം വിവാഹം. ഭ​ഗതിന്റെ ആദ്യ ബന്ധത്തിലെ മകൻ താരത്തിനൊപ്പമാണ് വളരുന്നത്. താരത്തിന്റെ രണ്ടാം ഭാര്യയ്ക്കും ഒരു മകനുണ്ട്. ‘ആദ്യത്തേത് പ്രണയ വിവാഹമായിരുന്നു. മൂവാറ്റുപുഴക്ക് അടുത്ത് വാഴക്കുളമാണ് എന്റെ സ്ഥലം… തനി നാട്ടിൻപുറം. ആ​ദ്യ ഭാര്യ എറണാകുളം നഗരത്തിൽ ജീവിക്കുന്ന ആളായിരുന്നു. അവരുടെ കുടുംബത്തിൽ എല്ലാവരും ഉന്നത സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ബിസിനസുകാരോട് അവർക്ക് താൽര്യമില്ല. ഞാൻ ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്. സിനിമയിലെ ജോലിക്ക് സമയമില്ലല്ലോ  സുരക്ഷിതത്വവുമില്ലല്ലോ അതൊക്കെ അവരെ അലട്ടിയിരുന്നുണ്ടാകും. ഞാൻ പോലും അറിയാതെയാണ് വിവാഹമോചന കേസ് നടന്നത്. അഞ്ച് വർഷം കൊച്ചിയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു’,

എന്നാണ് ആദ്യ വിവാഹ ബന്ധത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ‌ ഭ​ഗത് പറഞ്ഞത്. അതേസമയം ഫീനിക്സാണ് ഭ​ഗതിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. അജു വർ​ഗീസ് അടക്കമുള്ളവർ പ്രധാന വേഷങ്ങൾ ചെയ്ത ഫീനിക്സ് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടുന്നത്. ഭീമന്റെ വഴി അടക്കമുള്ള സിനിമകളിൽ ചെയ്തത് പോലെ വ്യത്യസ്ത വേഷങ്ങൾക്ക് വേണ്ടിയാണ് ഭ​ഗത് കാത്തിരിക്കുന്നത്. അതേസമയം  പ്രകാശന്റെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ മലർവാടി ആർട്സ്ക്ലബ് എന്ന സിനിമയിൽ നിവിൻ പോളിയായിരുന്നു നായകൻ ആയെത്തിയത്. അന്ന് മലർവാടിയുടെ ഭാ​ഗമായവരിൽ നായകൻ ഉൾപ്പെടെ ഭൂരിഭാ​ഗം പേരും പുതുമുഖങ്ങളായിരുന്നു. അതിയായ സിനിമാ മോഹം കൊണ്ടാണ് നിവിൻ പോളിയും അജു വർ​ഗീസും ഭ​ഗത് മാനുവലുമെല്ലാം വിനീത് ശ്രീനിവാസന്റെ അടുത്ത് എത്തിപ്പെട്ടതും മലർവാടിയിൽ കേന്ദ്ര കഥാപാത്രങ്ങളായതും. മലർവാടിയോടെ ജീവിതം മാറി മറിഞ്ഞവർ നിവിൻ പോളിയും അജു വർ​ഗീസുമാണ്. ഭ​ഗത് പിന്നെയും നിരവധി സിനിമകളുടെ ഭാ​ഗമായെങ്കിലും ചെയ്തതിൽ ഒട്ടുമിക്ക സിനിമകളും വലിയ വിജയം നേടിയില്ല. വിനീതിന്റെ സിനിമകളിൽ സുഹൃത്തുക്കൾക്കും പണ്ട് മുതൽ പരിചയമുള്ള താരങ്ങൾ‌ക്കും അവസരം കൊടുക്കാറുണ്ട്.