ആടുതോമയ്ക്ക് പുതിയ റെയ്ബാൻ ഗ്ലാസ്സ് സമ്മാനിച്ച് ഭദ്രൻ, ചിത്രം വൈറൽ 

ഒരുകാലത്തു മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ‘സ്പടികം’. ഇപ്പോൾ സിനിമയുടെ പുതിയ  ഭാഗത്തിനോട് അനുബന്ധിച്ചു സംവിധായകൻ ഭദ്രൻ നടൻ മോഹൻലാലിനെ ഒരു പുതിയ റെയ്ബാൻ ഗ്ലാസ് സമ്മാനിച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വെള്ള ഷർട്ടിൽ റെയ്ബാൻ ഗ്ലാസ് ധരിച്ചുള്ള മോഹൻലാലിന്റെ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സ്ഫടികം സിനിമയുടെ റീ റിലീസിനോട് അനുബന്ധിച്ചാണ് ഇരുവരുടയും കൂടിക്കാഴ്ച്ച എന്നും പറയുന്നു.

സിനിമയിലെ ഏഴിമല പൂച്ചോല എന്ന ആ ഗാനം താരംതന്നെ പുതിയ രീത്യിൽ പാടുകയും  ചെയ്യുന്നു.ഈ ഗാനം റെക്കോർഡ് ചെയ്യാൻ എത്തിയതാണ് മോഹൻലാൽ. ആ സമയത്താണ് ഇരുവരുടയും കൂടി കാഴ്ച്ചയും, ഈ സമ്മാനദാനവും, സ്പടികം സിനിമയുടെ പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തീയിട്ടറുകളിൽ എത്തുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമ്മാണ ചിലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ എത്തുന്നത്.


പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും 4 കെ അറ്റ്മോസ് മിക്സിലാണ് സ്ഫടികം എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഇതിന്റെയും സംവിധായകൻ. ചെന്നയിലെ പ്രിയ ദർശന്റെ ഉടമസ്ഥതയിലുള്ള  ഫോർ ഫ്രെയിംസിന്റെ സ്റ്റുഡിയോയിൽ വെച്ചാണ് ഈ ചിത്രത്തിന്റെ  റീ മാസ്റ്ററിങ്.