
ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ റീൽ ചെയ്ത് വൈറലായവരാണ് പാലക്കാട്ടുകാരായ മഞ്ജുനും ഭാര്യ സുനിതയും. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർക്ക് ഈ വൈറൽ കപ്പിള്സിനെ ഉറപ്പായും അറിയാൻ കഴിയും.
തങ്ങളുടെ പരിമിതികളിൽ നിന്ന് കൊണ്ട് വീഡിയോ ചെയ്തത് അതും രസകരമായ വീഡിയോ ചെയ്ത ഇൻസ്റാഗ്രാമിലൂടെ ആളുകളെ രസിപ്പിക്കുകയാണ് ഇവർ. എന്നാൽ ഇവരെ ട്രോളിയും പലരും രംഗത്ത് വരാറുണ്ട്. വിമർശിക്കുന്നവരും ഏറെയാണ്. സത്യം പറഞ്ഞാൽ സാധാരണക്കാരിൽ സാധാരണക്കാരായ ദമ്പതികളാണ് ഇരുവരും. തെരുവോരത്ത് ചാക്കും കമ്പും കൊണ്ട് മൂടിക്കെട്ടിയ ചെറിയൊരു ഷെഡിലാണ് ഇരുവരുടെയും താമസം. ഉള്ളത് കൊണ്ട് ഓണംപോലെ അവർ അവിടെ ജീവിക്കുന്നു.
സുനിതയുടെ സുരക്ഷയാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് മഞ്ജുൻ പറയുന്നു. അതേസമയം തെരുവിൽ ആണെങ്കിലും തന്നെ പൊന്ന് പോലെയാണ് ഭർത്താവ് നോക്കുന്നതെന്ന് പറയുകയാണ് സുനിത· വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും ജോലിയ്ക്ക് വിടാൻ അറിയാത്ത കൊണ്ടല്ല, എൻ്റെ കുട്ടി എൻ്റെ കൂടെ തന്നെ ഉണ്ടായാൽ മതി എന്നാണ് സുനിതയെപ്പറ്റി മഞ്ജുൻ പറയുന്നത്.











