
സംസാരിച്ചു നില്‍ക്കുന്നതിനിടെ ഓവുചാലിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് കുഴിയിലേക്ക് വീണ് അഞ്ച് യുവാക്കള്‍. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് സംഭവം. അഞ്ച് പേര്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ പൊടുന്നനെ സ്ലാബ് തകര്‍ന്ന് എല്ലാവരും കുഴിയിലേക്ക് വീഴുകയായിരുന്നു. പഞ്ചര്‍ നന്നാക്കുന്ന കടയുടെ മുന്നിലുള്ള ഓവുചാലാണ് തകര്‍ന്ന് വീണത്. ഏപ്രില്‍ 7ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
#Jaisalmer, #Rajasthan 5 men fell into a drain as lid covering it collapses.
Watch shocking Viral Video#TaazaTV #Viral pic.twitter.com/ifUGGX7aZH— Taaza TV (@taazatv) April 13, 2022
സംസാരിച്ചു നില്‍ക്കുന്നതിനിടെ പെട്ടെന്ന് സ്ലാബ് തകര്‍ന്ന് ഇവര്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു മോട്ടോര്‍ ബൈക്കും ഇവരുടെ മേലേക്ക് വീണു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി അഞ്ചുപേരെയും രക്ഷപ്പെടുത്തി. ഓവുചാലില്‍ വെള്ളം ഉണ്ടായിരുന്നില്ലാത്തതിനാല്‍ നേരിയ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടു.











