തകര്‍പ്പന്‍ ചുവടുകളുമായി ബസ് സ്റ്റാന്‍ഡില്‍ യുവാവ്- സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

തകര്‍പ്പന്‍ ചുവടുകളുമായി ബസ് സ്റ്റാന്‍ഡില്‍ യുവാവ്- സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ബസ് സ്റ്റാന്‍ഡില്‍ തകര്‍പ്പന്‍ ചുവടുകളുമായി യുവാവ്. സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വീഡിയോ. അമല്‍ ജോണ്‍ എം.ജെയുടെ തകര്‍പ്പന്‍ ചുവടുകളാണ് വൈറലായത്. പറവൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ചു ചിത്രീകരിച്ച വീഡിയോ അമല്‍ ജോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അമലിന്റെ ചുവടുകള്‍ നോക്കി നില്‍ക്കുന്നവരേയും വീഡിയോയില്‍ കാണാം. ബസിലും ബസ്റ്റാന്‍ഡിലുമുള്ളവര്‍ ചിരിക്കുന്നതും കാണാം.

 

View this post on Instagram

 

A post shared by AMAL JOHN അധോലോകം ❌ (@amal_john_mj)

വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറല്‍ ആയിക്കഴിഞ്ഞു. പൊതു ഇടത്തില്‍ ഇത്രയും ആത്മവിശ്വാസത്തോടെ തകര്‍പ്പന്‍ ചുവടുകള്‍ വെച്ച അമലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അമല്‍ ജോണ്‍ നേരത്തേ പങ്കുവച്ച നൃത്ത വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.