
AI ടെക്‌നോളജി ജോലിയില്ലാതാക്കില്ല സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ എ.ഐ. സഹായിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി. AIയെക്കുറിച്ച് ഏറ്റവും ഭയക്കുന്ന കാര്യം അത് ജോലികൾ ഇല്ലാതാക്കുമെന്നാണ്. എന്നാൽ ചരിത്രം ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ കാരണം ജോലികൾ ഇല്ലാതാകുകയില്ല.
ജോലികളുടെ സ്വഭാവം മാറുകയാണ് ചെയ്യുക. പുതിയതരം ജോലികൾ സൃഷ്ടിക്കപ്പെടും. അതിനാൽ AIയെ ഭയക്കേണ്ടതില്ല. പാരീസിൽ നടന്ന AI ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു AI ഉച്ചകോടിക്ക് സഹഅദ്ധ്യക്ഷത വഹിച്ചത്. പാരിസിലെഗ്രാൻഡ് പാലീസിൽ വച്ചാണ് ഉച്ചകോടി നടക്കുന്നത്.

21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം മാറ്റിമറിക്കാൻ AI കഴിയും. AI-യിൽ ഭരണം സ്ഥാപിക്കുന്നതിന് ആഗോളതലത്തിൽ കൂട്ടായ ശ്രമങ്ങളുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ സുതാര്യതയും പ്രവേശനക്ഷമതയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.











