കൂടുതൽ തെളിവുമായി ദിയ; വ്യാജ വീഡിയോ നിർമ്മിച്ച് പറ്റിച്ചു, വളരെ ബുദ്ധിയുള്ള വ്യക്തി; ന്യായീകരിച്ചിട്ട് കാര്യമില്ലെന്ന് പ്രേക്ഷകരും

തന്റെ സംരഭത്തിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ദിയ കൃഷ്ണ. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചിലർ  ഉന്നയിക്കുന്നതെന്നാണ് തെളിവ് നിരത്തിക്കൊണ്ട് ദിയ കൃഷ്ണ വ്യക്തമാക്കുന്നത്.

ഉള്ളത് ഉള്ളത് പോലെ ഞാന്‍ പറയും, വേറെ ഒരാളെ ദ്രോഹിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് അവരുടെ പേര് പോലും ഇവിടെ കാണിക്കാത്തതെന്നും ദിയ പുതിയ വിഡിയോയിൽ പറയുന്നു. ഈ കസ്റ്റമർ എന്ന് പറയുന്നത് വളരെ ബുദ്ധിയുള്ള വ്യക്തിയാണ്. വാട്ട്സ്ആപ്പിൽ  ഡിസപ്പിയർ മെസേജ് ഓണാക്കിയിട്ടുണ്ട്.

പുള്ളിക്കാരി ഒരു ഓപ്പണിങ് വീഡിയോ നമുക്ക് അയച്ചിരുന്നു. കൊറിയറിന്റെ പിന്‍വശം അവർ ഓള്‍റെഡി ഓപ്പണ്‍ ചെയ്തിരുന്നു. നമുക്ക് അയച്ച വീഡിയോ ആകട്ടെ ഓപ്പണ്‍ ചെയ്ത ഭാഗം മറച്ചുവെച്ചുകൊണ്ട് വീണ്ടും കൊറിയർ തുറക്കുന്നതായിട്ടാണ്. അത് എങ്ങനെയാണെന്നാല്ലാം ഞാന്‍ വ്യക്തമാക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു ഡെമോയും ദിയ കാണിക്കുന്നുണ്ട്.

ഒരുപാട് വ്യാജ പ്രൊഫൈലുകള്‍ വന്ന് എന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. സ്വന്തം വീട്ടിലെ ഒരാളെ ടാർഗറ്റ് ചെയ്യുമ്പോള്‍ നമുക്ക് അതിന്റെ വേദന മനസ്സിലാകും. പുള്ളിക്കാരി അയച്ച് തന്ന ഒപ്പണിങ് വീഡിയോ കണ്ടപ്പോള്‍ തന്നെ, ഇത് ഒർജിനല്‍ അല്ലെന്നും പറഞ്ഞ് ഞങ്ങളുടെ ടീം റിജക്ട് ചെയ്തിരുന്നു. സ്റ്റാറ്റിസ്ഫാക്ഷന് വേണ്ടി സാധനം കവറിന് അകത്ത് വെച്ച് ഒന്നൂടെ കട്ട് ചെയ്ത് തരാമെന്ന് അവർ തന്നെ പറഞ്ഞിരുന്നു. ഡിസപ്പിയറിങ് ഒണാക്കിയിട്ടതിനാല്‍ ആ ചാറ്റൊന്നും നമുക്ക് കിട്ടിയില്ലെന്നും ദിയ വ്യക്തമാക്കുന്നു. വീണ്ടും ഓപ്പണിങ് വീഡിയോ ചോദിച്ചപ്പോള്‍ നേരത്തെ അയച്ച വീഡിയോ സൂചിപ്പിച്ചുകൊണ്ടുള്ള മറുപടി തരികയാണ് ചെയ്തത്.

എന്നാല്‍ ഡിസപ്പിയറിങ് ഓണാക്കി ഇട്ടതിനാല്‍ ചാറ്റില്‍ നമുക്ക് ആ വീഡിയോ കാണാന്‍ സാധിക്കില്ല. നമുക്ക് അത് കാണാന്‍ സാധിക്കുന്നില്ല, വീണ്ടും അയക്കാന്‍ പറഞ്ഞെങ്കിലും അയച്ചില്ല. ഇതോടൊപ്പം തന്നെ പുള്ളിക്കാരി നമ്മളെ വിളിച്ചേക്കുന്ന ഒരുപാട് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുണ്ട്. അത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന കാര്യമാണ്. ആ കസ്റ്റമറുടെ പേര് ആദ്യം ഇട്ട യൂട്യൂബറുടെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇപ്പോള്‍ ആ വീഡിയോ ഉണ്ടോ എന്ന് അറിയില്ല. നമ്മള്‍ നിയമപരമായി നീങ്ങിയപ്പോള്‍ എല്ലാ വീഡിയോയും അവർ പിന്‍വലിച്ചിട്ടുണ്ട്.

അതായത് സത്യമല്ലാത്ത വിവരങ്ങള്‍ പങ്കുവെച്ചതിനെതിരെ നമ്മള്‍ നിയമപരമായി നീങ്ങിയപ്പോള്‍ വീഡിയോ അവർ ഒഴിവാക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഒരുപാട് ക്രിമിനല്‍ ആക്ടിവിറ്റി നടന്നിട്ടുണ്ട്. ഇതിന്റെയൊക്കെ പുറകില്‍ ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. പേര് എന്തായാലും ഞാന്‍ പറയുന്നില്ല. നമുക്ക് അയച്ച് തന്ന ആ വീഡിയോ കണ്ടാല്‍ തന്നെ അറിയാം ഇത് തട്ടിപ്പാണ്.

ഈ ബിസിനസ് തുടങ്ങിയിട്ട് മുന്നു നാല് വർഷമായി. ഒരുപാട് ജനുവിന്‍ കസ്റ്റമേഴ്സിന്റേയും ഫേക്ക് കസ്റ്റമേഴ്സിനേയും ഡീല്‍ ചെയ്തിട്ടുണ്ട്. അതില്‍ തന്നെ ചില ഫേക്ക് കസ്റ്റമേഴ്സ് നമ്മളെ ഇറിറ്റേറ്റ് ചെയ്തിട്ട് എന്തേലും ആയിക്കോട്ടെയെന്ന് കരുതി റീഫണ്ട് കൊടുത്തിട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും പൈസ തിരികെ കൊടുക്കാനാണെങ്കില്‍ ബിസിനസ് ചെയ്യാതെ വീട്ടില്‍ പോയി ഇരുന്നാല്‍ മതിയെന്ന് അശ്വിന്‍ ഉള്‍പ്പെടേയുള്ളവർ പറഞ്ഞു.

ഇതോടെയാണ് ഓപ്പണിങ് വീഡിയോ മസ്റ്റ് ആണെന്ന് ഞാന്‍ ബയോയിലിട്ടിരിക്കുന്നത്. എന്തായാലും ഈ പരാതി ഉന്നയിച്ച വ്യക്തിയെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ല. നമ്മള്‍ അയക്കുന്ന ഓരോ മെസേജും അവർ കാണുന്നുണ്ട്. എന്നാല്‍ മറുപടിയില്ല. തെറ്റ് ചെയ്യാത്ത ഒരാളാണെങ്കില്‍ നമ്മള്‍ എന്തായാലും പ്രതികരിക്കും. ഞാന്‍ ഓഫീസിലാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഒരാള്‍ക്കെതിരെ നമ്മള്‍ നിയമനടപടി സ്വീകരിച്ച് കഴിഞ്ഞു, നിങ്ങള്‍ക്കെതിരേയും അത്തരത്തില്‍ നീങ്ങുമെന്ന് പറഞ്ഞിട്ടും യാതൊരു പ്രതികരണവുമില്ലെന്നും ദിയ പറയുന്നു. അതിന് ശേഷം ദിയ കൃഷ്ണ തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി കസ്റ്റമർ തങ്ങള്‍ക്ക് അയച്ച വീഡിയോയും മറ്റൊരു യൂട്യൂബർക്ക് അയച്ച വീഡിയോയും കാണിക്കുന്നു. രണ്ടിലേയും വ്യത്യാസവും അത് എങ്ങനെയാണ് ഓള്‍ റെഡി തന്നെ തുറന്നതാണെന്നുമുള്ള കാര്യങ്ങള്‍ ദിയ വിശദീകരിക്കുന്നു. അതോടൊപ്പം തന്നെ എങ്ങനെ ഇത്തരത്തില്‍ രണ്ട് വീഡിയോ എടുക്കാമെന്നതിന്റെ ഡെമോയും ദിയ തന്നെ കാണിക്കുന്നുണ്ട്.

അതേസമയം ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സം​ഗീത അനിൽകുമാറാണ് കഴിഞ്ഞ ദിവസം ദിയ കൃഷ്ണയ്‌ക്കെതിരെ ആദ്യം പരാതി ഉന്നയിച്ചത്. ഇവർ പങ്കുവെച്ച യൂട്യൂബ് വീഡിയോയിൽ കൂടിയാണ് ദിയ കൃഷ്ണയുടെ ഓൺലൈൻ ഫാൻസി സ്റ്റോറിനെതിരെ പരാതി ഉന്നയിച്ചത്. ഇവർക്കും ഇത്തരത്തിൽ ഒരു ഓൺലൈൻ ഫാൻസി ഒർണമെന്റ് ഷോപ്പ് ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിൽ നിന്ന് ഓർഡർ ചെയ്ത മാലയും രണ്ട് കമ്മലുകളും കവർ തുറന്ന് നോക്കിയപ്പോൾ മാലയിലെ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും കമ്മലിന്‍റെ പെയറില്‍ ഒന്ന് മാത്രമാണ് ഉള്ളതെന്നുമായിരുന്നു സം​ഗീതയുടെ പരാതി.

എന്നാൽ ഏതൊരു സാധനം വാങ്ങുമ്പോഴും അതിന്റെ ഓപ്പണിങ് വീഡിയോ അയക്കണമെന്നും അതിലൂടെ എന്തെങ്കിലും കേടുപാടുകൾ ആഭരണങ്ങൾക്ക് ഉണ്ടെങ്കിൽ മനസിലാക്കാമെന്നുമുള്ളതാണ് ദിയയുടെ പോളിസി. എന്നാൽ ഓപ്പണിങ് വീഡിയോ സംഗീതയുടെ കൈവശമില്ലായിരുന്നു .

എന്നാൽ ദിയകൃഷ്ണ ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന കാസ്റ്റമറിനെ പിന്തുണതാണ് ദിയയുടെ വീഡിയോക്ക് താഴെ കൂടുതൽ പ്രേക്ഷകരും കമെന്റ് കുറിക്കുന്നത് . ‘എന്തും ആയിക്കോട്ടെ അവർക്ക് കിട്ടിയ ഐറ്റം ഡാമേജ് ആയിരുന്നു നിങ്ങൾക്ക് ഇതിൽ ഉത്തരവാദിത്തം ഉണ്ട്. ഇത് പരിഹരിക്കാൻ വെറുതെ ന്യായീകരിച്ചിട്ട് കാര്യം ഇല്ല. ചിലപ്പോൾ നമ്മൾ അത്രമാത്രം ആഗ്രഹിച്ച മേടിക്കുമ്പോൾ ചിലപ്പോൾ സന്തോഷം കൊണ്ടു ഐറ്റം കാണാൻ ഉള്ള ആഗ്രഹം കൊണ്ട് അവര് വീഡിയോ എടുക്കാത്ത പൊട്ടിച്ച കാണും കല്ല് കുത്തി കളഞ്ഞു ഇങ്ങനെ പറയേണ്ട കാര്യം അവർക്ക് ഉണ്ട് എന്ന് തോന്നുന്നില്ല’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത് .